എഡിറ്റര്‍
എഡിറ്റര്‍
ആംബുലന്‍സുകള്‍ തടയരുതെന്നു ഉത്തരവിട്ട സിദ്ധരാമയ്യക്കു വേണ്ടി ആംബുലന്‍സ് തടഞ്ഞു
എഡിറ്റര്‍
Tuesday 21st November 2017 8:13pm

 

ബംഗളൂരു: തന്റെ വാഹന വ്യൂഹത്തിന് കടന്ന് പോകാന്‍ ആംബുലന്‍സ് തടയെരുതെന്ന് ഉത്തരവിട്ട സിദ്ധരാമയ്യക്കും വാഹന വ്യൂഹത്തിനും കടന്ന് പോകുന്നതിന് ആംബുലന്‍സ് തടഞ്ഞെന്ന് ആരോപണം. നേതാക്കളുടെ വി.ഐ.പി സംസ്‌കാരത്തിനെതിരെ കടുത്ത വിമര്‍ശനമുയരുന്ന സാഹചര്യത്തിലാണ് വീണ്ടും കര്‍ണാടക മുഖ്യമന്ത്രി വിവാദത്തില്‍പ്പെട്ടിരിക്കുന്നത്.


Also Read: അതോടുകൂടിയാണ് സിനിമ വേണ്ടെന്നു വെച്ചത്; സിനിമാരംഗത്തില്‍ നിന്ന് രാഷ്ട്രീയത്തിലേക്കുള്ള ചുവടുമാറ്റത്തെക്കുറിച്ച് മനസ് തുറന്ന് സുരേഷ് ഗോപി


ഈ വര്‍ഷം മേയിലും സിദ്ധരാമയ്യ ഇതുപോലെ വിവാദത്തില്‍പ്പെട്ടിരുന്നു.തുടര്‍ന്ന് തന്റെ വാഹനവ്യൂഹത്തിനു വേണ്ടി പൊലീസ് ആംബുലന്‍സുകള്‍ തടയരുതെന്നു സിദ്ധരാമയ്യ ഉത്തരവിറക്കിയിരുന്നു. മാണ്ഡ്യ ജില്ലയിലെ നാഗമംഗലയിലാണു സംഭവം. എന്നാല്‍ നിയമം നടപ്പിലാക്കേണ്ട പോലീസ് ഉത്തരവിനെ കാര്യമായി കണ്ടിട്ടില്ല.

ആംബുലന്‍സിനെ കടത്തിവിടാത്തതിനെ തുടര്‍ന്ന് രോഗി പുറത്തിറങ്ങി നടന്നാണ് ആശുപത്രിയില്‍ പോയത്. 300 മീറ്ററാണ് രോഗി നടന്നത്. സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പോലീസ് വാഹനങ്ങള്‍ തഞ്ഞത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിന് നാഗമംഗലയില്‍ ഒരു ഭാഗത്തെ ഗതാഗതനാണ് തടഞ്ഞിരുന്നത്.


Dont Miss: ബന്‍സാലിയുടെ തലയ്ക്ക് വിലയിട്ടത് തെറ്റെങ്കില്‍ അയാള്‍ ചെയ്തതും തെറ്റ്; സംവിധായകനെതിരായ വധഭീഷണിയെ ന്യായീകരിച്ച് ആദിത്യനാഥ്


ഈ സമയത്താണ് രോഗിയുമായി ആംബുലന്‍സ് വന്നത്. ആംബുലന്‍സിനെ കടത്തിവിടണമെന്നു നാട്ടുകാരും വാഹനങ്ങളിലുള്ളവരും ആവശ്യപ്പെട്ടിട്ടും പോലീസ് കൂട്ടാക്കിയില്ല.

മുന്‍പും സിദ്ധരാമയ്യ ആംബുലന്‍സ് തടയല്‍ വിവാദത്തില്‍ പല തവണ പെട്ടിട്ടുണ്ട്. 2015 ഓഗസ്റ്റ്, 2016 ജൂണ്‍, 2017 മേയ് തുടങ്ങിയ മാസങ്ങളിലും ഇതുപോലെ സിദ്ധരാമയ്യക്കുവേണ്ടി ആംബുലന്‍സ് തടഞ്ഞിട്ടിരുന്നു. മുഖ്യമന്ത്രിയില്‍ നിന്നും തുടരെ ഉണ്ടാകുന്ന ഇത്തരം വി.ഐ.പി നടപടികള്‍ സംസ്ഥാനത്തെ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

Advertisement