'ബി.ജെ.പി വിമത എം.എല്‍.എമാര്‍ തന്നെ സന്ദര്‍ശിച്ചു, സര്‍ക്കാര്‍ പ്രവര്‍ത്തനത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തി'; സിദ്ധരാമയ്യ, കര്‍ണാടകം എങ്ങോട്ട്?
national news
'ബി.ജെ.പി വിമത എം.എല്‍.എമാര്‍ തന്നെ സന്ദര്‍ശിച്ചു, സര്‍ക്കാര്‍ പ്രവര്‍ത്തനത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തി'; സിദ്ധരാമയ്യ, കര്‍ണാടകം എങ്ങോട്ട്?
ന്യൂസ് ഡെസ്‌ക്
Thursday, 4th June 2020, 2:49 pm

ബെംഗളൂരു: കര്‍ണാടക ഭരിക്കുന്ന ബി.ജെ.പിയിലെ ചില എം.എല്‍.എമാര്‍ തന്നെ സന്ദര്‍ശിച്ചെന്നും സര്‍ക്കാര്‍ പ്രവര്‍ത്തനത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തിയെന്നും മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ. യെദിയൂരപ്പ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തി കുറച്ച് ബി.ജെ.പി എം.എല്‍.എമാര്‍ യോഗം ചേര്‍ന്നിരുന്നു.

മുഖ്യമന്ത്രി സ്ഥാനം മാത്രമേ യെദിയൂരപ്പക്ക് ഉള്ളൂ. മുഖ്യമന്ത്രിയെന്ന നിലക്ക് പ്രവര്‍ത്തിക്കുന്നത് യെദിയൂരപ്പയുടെ മകന്‍ ബി.വൈ. വിജയേന്ദ്ര ആണെന്നും എം.എല്‍.എമാര്‍ പറഞ്ഞെന്ന് സിദ്ധരാമയ്യ പറഞ്ഞു.

വിജയേന്ദ്ര ഭരണഘടന വിരുദ്ധമായി മുഖ്യമന്ത്രിയായി പ്രവര്‍ത്തിക്കുകയാണെന്ന് ജനങ്ങള്‍ പറയുന്നു. യെദിയൂരപ്പ പേരിന് മാത്രമേയുള്ളൂ. മുഖ്യമന്ത്രിയായി പ്രവര്‍ത്തിക്കുന്നത് വിജയേന്ദ്ര ആണെന്നും സിദ്ധരാമയ്യ പറഞ്ഞു.

ബി.ജെ.പിക്കകത്തെ ഉള്‍പ്പോരില്‍ കോണ്‍ഗ്രസ് ഇടപെടില്ല. പാര്‍ട്ടിയ്ക്കകത്ത് വളര്‍ന്നു വരുന്ന തര്‍ക്കങ്ങള്‍ കാരണം ബി.ജെ.പി സര്‍ക്കാര്‍ സ്വയം താഴെ വീഴുമെന്നും സിദ്ധരാമയ്യ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക\