എഡിറ്റര്‍
എഡിറ്റര്‍
ഗൗരിയുടെ കൊലപാതകം ജനാധിപത്യത്തിന്റെ കൊലപാതകം; കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്നും സിദ്ധരാമയ്യ
എഡിറ്റര്‍
Wednesday 6th September 2017 9:55am

ബംഗളൂരു: മുതിര്‍ന്ന മാധ്യപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകം ജനാധിപത്യത്തിന്റെ കൊലപാതകമാണെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കുറ്റവാളികളെ എത്രയും പെട്ടന്ന് നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഗൗരി ലങ്കേഷിന്റെ കൊലപാതകം ആസൂത്രിതമാണെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഢി പറഞ്ഞു. പൊലീസ് അന്വേഷണം തുടങ്ങിയെന്നും കുറ്റവാളികളെ ഉടന്‍ കണ്ടെത്തുമെന്നും ആഭ്യന്തരമന്ത്രി ഉറപ്പ് നല്‍കി. കൊലപാതകത്തെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഗൗരി ലങ്കേഷിന്റെ സഹോദരന്‍ ഇന്ദ്രജിത്ത് ലങ്കേഷും രംഗത്തെത്തി.


Also read ‘പ്രതിഷേധാഗ്നി കത്തുന്നു’; ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധാഹ്വാനവുമായി കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍


അതേസമയം ഗൗരി ലങ്കേഷിന്റെ മരണത്തെ ആഘോഷമാക്കികൊണ്ട് സംഘപരിവാര്‍ അനുകൂലികള്‍ രംഗത്തെത്തിയിട്ടുണ്ട്.
സോഷ്യല്‍മീഡിയയിലൂടെയാണ് സംഘപരിവാര്‍ അനുകൂലികള്‍ ആഹ്ലാദപ്രകടിപ്പിച്ചെത്തിയത്. ഇവര്‍ക്കൊപ്പം തന്നെ ചില മാധ്യമപ്രവര്‍ത്തകരും ആഹ്ലാദം പങ്കുവെച്ച് ട്വിറ്ററില്‍ എത്തിയിട്ടുണ്ട്

ഇത് സന്തോഷിക്കേണ്ട സമയമാണെന്നും ഹിന്ദുരാഷ്ട്രം വിജയിക്കട്ടെ എന്നുമായിരുന്നു കമന്റുകളില്‍ പലതും. മാര്‍ക്‌സിസ്റ്റ് ശൂര്‍പണകയെന്നും ഗൗരി ലങ്കേഷിനെ ഇവര്‍ വിശേഷിപ്പിക്കുന്നു.സംഘപരിവാറിന്റെ ആഘോഷങ്ങളെ മുന്നില്‍ നിന്നു നയിച്ച സീ മീഡിയയിലെ മാധ്യമപ്രവര്‍ത്തക ജഗരതി ശുക്ല നിങ്ങളുടെ പ്രവൃത്തി നിങ്ങളെ വേട്ടയാടിയെന്നും ദയാരഹിതമായി ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടു എന്നുമാണ് പറഞ്ഞത്.

Advertisement