കുംബ്ലെയ്ക്ക് ഒരു പിന്‍ഗാമി കൂടി; ഇന്നിംഗ്‌സില്‍ പത്തുവിക്കറ്റ് വീഴ്ത്തി സിദക് സിങ്
Cricket
കുംബ്ലെയ്ക്ക് ഒരു പിന്‍ഗാമി കൂടി; ഇന്നിംഗ്‌സില്‍ പത്തുവിക്കറ്റ് വീഴ്ത്തി സിദക് സിങ്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 3rd November 2018, 6:47 pm

സി.കെ നായിഡു അണ്ടര്‍ 29 മത്സരത്തില്‍ ഒരു ഇന്നിംഗ്‌സില്‍ പത്തുവിക്കറ്റ് നേട്ടവുമായി പുതുച്ചേരി താരം സിദക് സിങ്. മണിപ്പൂരിനെതിരായ മത്സരത്തിലാണ് ഈ ഇടങ്കയ്യന്‍ സ്പിന്നറുടെ റെക്കോര്‍ഡ് നേട്ടം. 2013ലെ സി.കെ നായിഡു ട്രോഫിയില്‍ റെയില്‍വേയുടെ പേസ് ബൗളറായിരുന്ന കരണ്‍ താക്കുറും പത്ത് വിക്കറ്റ് നേടിയിരുന്നു.

ഇംഗ്ലണ്ടിന്റെ ജിംലേക്കറും 1999ല്‍ പാകിസ്ഥാനെതിരെ അനില്‍ കുംബ്ലെയും സ്വന്തമാക്കിയ റെക്കോര്‍ഡാണ് ഇപ്പോള്‍ സിദകും സ്വന്തമാക്കിയിരിക്കുന്നത്.

17.5 ഓവറില്‍ ഏഴ് മെയ്ഡനുകളോട് കൂടി 31 റണ്‍സ് മാത്രം വഴങ്ങിയാണ് സിദകിന്റെ പ്രകടനം.

1999ല്‍ ദല്‍ഹി ഫിറോസ്ഷാ കോട്‌ലയില്‍ വെച്ചാണ് കുംബ്ലെ പത്തുവിക്കറ്റ് നേടിയത്. ആദ്യമായി 10 വിക്കറ്റ് നേടിയ ജിംലേക്കര്‍ ഓസ്‌ട്രേലിയക്കെതിരെയാണ് ആദ്യമായി റെക്കോര്‍ഡിട്ടത്. അന്ന് ആദ്യ ഇന്നിംഗ്‌സില്‍ ഒമ്പത് വിക്കറ്റ് നേടിയ ശേഷം രണ്ടാം ഇന്നിംഗ്‌സിലായിരുന്നു ജിംലേക്കര്‍ പത്തുവിക്കറ്റെടുത്തത്.

2015ല്‍ 15ാം വയസില്‍ മുംബൈയ്ക്കായി അരങ്ങേറ്റം കുറിച്ച സിദക് സച്ചിന് ശേഷം കളിക്കളത്തിലറങ്ങുന്ന ഏറ്റവും പ്രായം കുറഞ്ഞമെന്ന താരമെന്ന റെക്കോര്‍ഡ് നേടിയിരുന്നു.

മുംബൈ ടീമില്‍ നിന്നും പുതുതായി രൂപീകരിക്കപ്പെട്ട പോണ്ടിച്ചേരി ടീമിലെത്തിയ സിദക് തുടക്കത്തില്‍ തന്നെ നല്ല പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്.