പ്രതിസന്ധിയ്ക്ക് അയവില്ല; ജിഎസ്ടി കുറയ്ക്കണമെന്ന്  വാഹന നിര്‍മാതാക്കളുടെ സംഘടന
Auto News
പ്രതിസന്ധിയ്ക്ക് അയവില്ല; ജിഎസ്ടി കുറയ്ക്കണമെന്ന്  വാഹന നിര്‍മാതാക്കളുടെ സംഘടന
ന്യൂസ് ഡെസ്‌ക്
Sunday, 23rd June 2019, 9:46 pm

ഇന്ത്യയില്‍ വാഹന വിപണി തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ജിഎസ്ടി നിരക്ക് കുറയ്ക്കണമെന്ന് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ച്ചേഴ്‌സ്. നിലവില്‍ 28 ശതമാനമുള്ള ജിഎസ്ടി 18 ശതമാനമാക്കി കുറയ്ക്കണമെന്നാണ് ആവശ്യപ്പെടുക.

വാഹനനിര്‍മാതാക്കളുടെ ആവശ്യം പരിഗണിച്ചാണ് സര്‍ക്കാരിന് നിര്‍ദേശം സമര്‍പ്പിക്കുകയെന്ന് എസ്‌ഐഎഎം അറിയിച്ചു. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ അനുസരിച്ച് കനത്ത വില്‍പ്പന ഇടിവാണ് വിപണി നേരിട്ടത്.

2001 ന് ശേഷം ഇതാദ്യമായാണ് പാസഞ്ചര്‍ വാഹന വിപണിയില്‍ ഇത്രയും വലിയ ഇടിവുണ്ടായത്. ഈ സാഹചര്യത്തില്‍ കമ്പനികള്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുകയാണെന്നാണ് അവകാശവാദം. ഈ സാഹചര്യത്തില്‍ ജിഎസ്ടിയുടെ ഉയര്‍ന്ന തോത് വില്‍പ്പനയെ ബാധിക്കുമെന്നും നിര്‍മാതാക്കള്‍ പറയുന്നു.