എഡിറ്റര്‍
എഡിറ്റര്‍
അര്‍ധ രാത്രിയില്‍ വനിതാ ഹോസ്റ്റലിനു മുന്നില്‍ എസ്.ഐയെ കണ്ടത് ചോദ്യം ചെയ്ത പതിനാറുകാരന് ക്രൂരമര്‍ദനം
എഡിറ്റര്‍
Saturday 28th October 2017 11:55am

കോഴിക്കോട്: അര്‍ധ രാത്രി വനിതാ ഹോസ്റ്റലിനു മുന്നില്‍ എസ്.ഐയെ കണ്ടത് ചോദ്യം ചെയ്ത പതിനാറുകാരന് ക്രൂരമര്‍ദനം. കഴുത്തിനും പല്ലിനും സാരമായി പരിക്കേറ്റ കുട്ടിയെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രിയാണ് സംഭവം.


Also Read: സര്‍ക്കാരിനു മുകളിലല്ല എ.ജി; തോമസ് ചാണ്ടിയുടെ കാര്യത്തില്‍ ഉചിതമായ സമയത്ത് ഉചിതമായ നടപടിയുണ്ടാവും; നിലപാട് വ്യക്തമാക്കി കാനം


വനിതാ ഹോസ്റ്റലിനു മുന്നില്‍ രാത്രി എസ്.ഐയെ കണ്ടത് കുട്ടിയുടെ പിതാവ് ചോദ്യം ചെയ്തതിനായിരുന്നു മെഡിക്കല്‍കോളേജ് എസ്.ഐ ഹബീബുള്ളയുടെ മര്‍ദമനം. കോഴിക്കോട് ഇരഞ്ഞിപ്പാലത്തെ വനിതാ ഹോസ്റ്റലിനു സമീപം താമസിക്കുന്ന പുരുഷോത്തമന്റെ മകന്‍ അജയ്ക്കാണ് എസ്.ഐയുടെ മര്‍ദനമേറ്റത്.

പുരുഷോത്തമന്‍ എസ്.ഐയെ രാത്രിസമയത്ത് ഹോസ്റ്റല്‍ പരിസരത്ത് കണ്ടത് ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് എസ്.ഐ മര്‍ദ്ദിനം ആരംഭിക്കുകയായിരുന്നു. പുരുഷോത്തമനെ മര്‍ദിക്കുന്നതു കണ്ടാണ് അജയ് സ്ഥത്തെത്തിയത്. ഇതോടെ എസ്.ഐയ് അജയ്യുടെ നേരെ തിരിയുകയായിരുന്നു.


Dont Miss: ‘മോദി കുഴിച്ച കുഴിയില്‍ മോദി തന്നെ’; രാഹുല്‍ ഗാന്ധിയെ അപമാനിക്കാന്‍ ഉപയോഗിച്ച ഹാഷ് ടാഗ് മോദിയെ തിരിഞ്ഞു കുത്തുന്നു; പപ്പുമോദി ഹാഷ് ടാഗ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു


സംഭവത്തെ തുടര്‍ന്ന് പരാതിയുമായി പൊലീസിനെ സമീപിച്ചെങ്കിലും എസ്.ഐക്കെതിരായ പരാതി സ്വീകരിക്കാന്‍ പോലീസ് തയാറായില്ലെന്ന് കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നു. കുട്ടിയുടെ സഹോദരനില്‍ നിന്നാണ് പോലീസ് പരാതി സ്വീകരിക്കാതിരുന്നത്. പരാതി സ്വീകരിക്കാന്‍ എസ്.ഐയുടെ അനുവാദം വേണമെന്നായിരുന്നു പോലീസുകാരുടെ മറുപടി.

അതേസമയം പ്രതിശ്രുത വധുവിനെ കാണാനാണ് വനിതാ ഹോസ്റ്റലില്‍ എത്തിയതെന്നാണ് എസ്.ഐ പറയുന്നത്. സംഭവത്തെക്കുറിച്ച് ഡി.ജി.പി കോഴിക്കോട് കമ്മീഷണറോട് വിശദീകരണം തേടിയിട്ടുണ്ട്.

Advertisement