എഡിറ്റര്‍
എഡിറ്റര്‍
ഫിഫ ലോകകപ്പിനേയും ‘ബൂം ജിക്കാ വൗ’ ആക്കാന്‍ ഷൈജു ദാമോദരന്‍ എത്തുന്നു; ചെറിയൊരു മാറ്റത്തോടെ
എഡിറ്റര്‍
Wednesday 2nd August 2017 3:42pm

കൊച്ചി: ഐ.എസ്.എല്ലില്‍ മൈതാനത്ത് ബ്ലാസ്‌റ്റേഴ്‌സിന്റെ കൊമ്പന്മാര്‍ പൊരുതുമ്പോള്‍ ഗ്യാലറിയില്‍ ആവേശം അലതല്ലുമ്പോള്‍ ആ ചങ്കിടിപ്പും ആവേശവും അതുപോലെ കമന്ററിയിലും എത്തും. ഷൈജൂ ദാമോദരനിലൂടെ. ബൂംജിക്കാ വൗ മുതല്‍ എത്രയെത്ര പദപ്രയോഗങ്ങളാണ് ഷൈജു മലയാളിയ്ക്ക് പരിചയപ്പെടുത്തി കൊടുത്തത്. പാട്ടു പാടിയും കവിത ചൊല്ലിയും സിനിമയിലെ ഡയലോഗു പറഞ്ഞുമെല്ലാം കമന്ററിയെ വ്യത്യസ്തമാക്കിയ ഷൈജു ഫിഫ അണ്ടര്‍-17 ലോകകപ്പിനും ഉണ്ടാകും.

ഒക്ടോബറില്‍ നടക്കുന്ന ഫിഫാ അണ്ടര്‍-17 ലോകകപ്പില്‍ മീഡിയ റൂമില്‍ ഷൈജുവുണ്ടാകും. പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന കമന്റേറ്ററായല്ല പുതിയൊരു പദവിയുമായാണ് ഷൈജു ദാമോദരന്‍ ലോകകപ്പിനെത്തുക. ലോകകപ്പിന്റെ വേദികളില്‍ ഒന്നായ കൊച്ചിയുടെ വെന്യൂ മീഡിയ ഓഫീസര്‍ ചുമതലയിലാണ് ഷൈജു ദാമോദരന്‍ എത്തുന്നത്.


Also Read:  ‘ഒടുവില്‍ അതിനൊരു തീരുമാനമായി’; ആരാധകരുടെ ചങ്ക് തകര്‍ത്ത് നെയ്മര്‍ക്ക് ബാഴ്‌സലേണ വിടാനുള്ള അനുമതി 


ഇന്നലെയാണ് ഷൈജു ദാമോദരന്‍ ചുമതലയില്‍ പ്രവേശിച്ചത്. തന്റെ ഫേസ്ബുക്ക് പേജിലൂടെ ഷൈജു ദാമോദരന്‍ തന്നെയാണ് ഈ വാര്‍ത്ത ജനങ്ങളുമായി പങ്കു വെച്ചത്.

”ലോകഫുട്ബോള്‍ സംഘടനയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാനുള്ള അവസരം ഇതാദ്യമാണ്. ബ്രസീലും സ്പെയിനും ജര്‍മനിയുമൊക്കെ കളിക്കാനെത്തുന്നതിനാല്‍ കൊച്ചിയാണ് ഇക്കുറി അണ്ടര്‍-17 ലോകകപ്പിന്റെ പ്രധാനശ്രദ്ധാകേന്ദ്രങ്ങളിലൊന്ന്. അതിനാല്‍ത്തന്നെ വലിയ ഉത്തരവാദിത്തങ്ങളുണ്ട്. എല്ലാവരുടെയും സ്നേഹസഹകരണങ്ങളും പിന്തുണയും പ്രതീക്ഷിക്കുന്നു.’ ഷൈജു പറയുന്നു.

Advertisement