എഡിറ്റര്‍
എഡിറ്റര്‍
”ശുദ്ധി” യില്‍ കരീനയെത്തുമോ?
എഡിറ്റര്‍
Tuesday 19th March 2013 12:09pm

മുംബൈ: സിനിമാ നിര്‍മാതാവ് മല്‍ഹോത്രയുടെ രണ്ടാമത്തെ ചിത്രം ”ശുദ്ധി” യുടെ നായികയെ തീരുമാനമായില്ല. ഈ ചിത്രത്തില്‍ ഋത്വിക് റോഷന്റെ നായികയായി കരീനയുടെ പേരാണ് ഇതുവരെ പറഞ്ഞു കേട്ടിരുന്നത്.

Ads By Google

ഈ ചിത്രത്തിലെ നായികയുടെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്നും ഋത്വക് റോഷനാണ് താരമെന്നത് ഉറപ്പായിട്ടുണ്ടെന്നും കരീനയോട് ഈ വിഷയം സംസാരിക്കാനായിട്ടില്ല .

അവര്‍ കരണ്‍ ജോഹറിന്റെ ചിത്രത്തിന്റെ തിരക്കുകളിലാണെന്നും കരണ്‍ മല്‍ഹോത്ര മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇതിനെ കുറിച്ച് ഒദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നിരുന്നാലും  എനിക്ക് കരീനയെ ശുദ്ധിയുടെ നായികയായി ലഭിക്കുമെന്ന് പ്രതീക്ഷിയുണ്ട്. അവര്‍ ഇതിലെ കഥാപാത്രത്തിനായി കരീന പര്യാപ്തയാണ്.

ഈ ചിത്രത്തിന്റെ ചിത്രീകരണം നവംബറില്‍ ആരംഭിക്കും. ഉത്തരാഖണ്ഡ്, മുംബൈ എന്നിവിടങ്ങളാണ് ലൊക്കേഷന്‍. അടുത്ത വര്‍ഷം ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നും കരണ്‍ മല്‍ഹോത്ര പറഞ്ഞു.

Advertisement