ജേഴ്സി നമ്പര്‍ 77ന് പിന്നിലുള്ള രഹസ്യമിതാണ്; വെളിപ്പെടുത്തലുമായി ശുഭ്മന്‍ ഗില്‍
Cricket
ജേഴ്സി നമ്പര്‍ 77ന് പിന്നിലുള്ള രഹസ്യമിതാണ്; വെളിപ്പെടുത്തലുമായി ശുഭ്മന്‍ ഗില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 2nd November 2023, 1:31 pm

ഇന്ത്യന്‍ യുവ ഓപ്പണര്‍ ശുഭ്മന്‍ ഗില്‍ സമീപകാലങ്ങളില്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. തന്റെ സ്ഥിരതയാര്‍ന്ന പ്രകടനങ്ങളിലൂടെ ഇന്ത്യന്‍ ടീമില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കാനും ഗില്ലിന് സാധിച്ചു.

ഗില്ലിന്റെ ഇപ്പോഴത്തെ ഐകോണിക് ജേഴ്സി നമ്പര്‍ 77 ആണ്. എന്നാല്‍ ഗില്ലിന്റെ ജേഴ്‌സിയുടെ നമ്പര്‍ ആദ്യം ഏഴ് ആയിരുന്നു.

ഇപ്പോഴിതാ തന്റെ ജേഴ്‌സി നമ്പര്‍ ഏഴില്‍ നിന്നും 77 ലേക്ക് മാറ്റിയതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് ശുഭ്മന്‍ ഗില്‍.

എനിക്ക് ഏഴാം നമ്പര്‍ ജേഴ്‌സി അണിയാന്‍ ആഗ്രഹമുണ്ടായിരുന്നെന്നും എന്നാല്‍ ആ സമയം എനിക്ക് അത് ലഭിച്ചിരുന്നില്ലെന്നുമാണ് ഗില്‍ പറഞ്ഞത്.

‘എന്റെ ജേഴ്‌സിയുടെ നമ്പര്‍ 77 ആണ് അതിനുള്ള കാരണം എന്തെന്നാല്‍ ഞാന്‍ അണ്ടര്‍ 19 ലോകകപ്പ് കളിക്കുന്ന സമയത്ത് എന്റെ ജേഴ്‌സി നമ്പര്‍ ഏഴ് ആവണമെന്ന്ഞാന്‍ വളരെയധികം ആഗ്രഹിച്ചു. എന്നാല്‍ എനിക്ക് ആ സമയത്ത് അത് ലഭിച്ചിരുന്നില്ല. അതുകൊണ്ട് ഞാന്‍ ഇപ്പോള്‍ എന്റെ ജേഴ്‌സിയില്‍ രണ്ട് ഏഴുകള്‍ ഉള്‍പ്പെടുത്തി,’ ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോയെ ഉദ്ധരിച്ച് ഗില്‍ പറഞ്ഞു.

സമീപകാലങ്ങളില്‍ മികച്ച ഫോമിലാണ് ഗില്‍ ബാറ്റ് വീശിയത്. 2023ല്‍ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ നേടിയ താരം ഗില്‍ ആണ്. എന്നാല്‍ ഏകദിന ലോകകപ്പിലെ തുടക്കത്തിലെ മത്സരങ്ങള്‍ പനി കാരണം ഗില്ലിന് നഷ്ടമായെങ്കിലും അഹമ്മദാബാദില്‍ വെച്ച് പാക്കിസ്ഥാനെതിരെയുള്ള മത്സരത്തില്‍ താരം തിരിച്ചുവരുകയായിരുന്നു.

ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ 55 പന്തില്‍ 53 റണ്‍സ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. വരും മത്സരങ്ങളിലും ഗില്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Content Highlight: Shubman Gill reveals why he wear jersey number 77.