എഡിറ്റര്‍
എഡിറ്റര്‍
പയ്യയുടെ ഹിന്ദി റീമേക്കില്‍ ശ്രുതി ഹാസന്‍
എഡിറ്റര്‍
Friday 23rd October 2015 11:46am

sruthi

കാര്‍ത്തിയും തമന്നയും തര്‍ത്തഭിനയിച്ച തമിഴ് ചിത്രം പയ്യയുടെ ഹിന്ദി റീമേക്ക് എടുക്കാനുള്ള തയ്യാറെടുപ്പിലാണ് സംവിധായകന്‍ ലിംഗുസ്വാമി എന്ന് നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നു.

ഹിന്ദി പതിപ്പില്‍ വിദ്യുത് ജംവാല്‍ ലീഡ് റോളില്‍ എത്തുമെന്നും വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ചിത്രത്തിലെ നായികയാവാന്‍ ശ്രുതി ഹാസനെ സംവിധായകന്‍ ക്ഷണിച്ചു എന്നാണ് തമിഴകത്തും നിന്നും കേള്‍ക്കുന്ന പുതിയ വാര്‍ത്ത.

ചിത്രത്തിന്റെ വര്‍ക്കുകള്‍ ആരംഭിച്ചിട്ടേയുള്ളൂ എന്നും കാസ്റ്റിങ് ജോലികള്‍ ഇനിയും പൂര്‍ത്തിയാക്കാനുണ്ടെന്നുമാണ് ഇതേ കുറിച്ച് സംവിധായകന്‍പറഞ്ഞത്.

സണ്ടക്കോഴി2 വിന് മുന്‍പായി തന്നെ പയ്യയുടെ ഹിന്ദി റീമേക്ക് ഉണ്ടാകുമെന്നാണ് അറിയുന്നത്. ഡിസംബര്‍ മാസത്തില്‍ തന്നെ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുമെന്നാണ് അറിയുന്നത്.

Advertisement