ശ്രിയ ശരണിന്റെ ഭര്‍ത്താവിന് കൊവിഡ് രോഗലക്ഷണങ്ങള്‍, വീട്ടില്‍ നിന്ന് ചികിത്സ തേടാന്‍ നിര്‍ദ്ദേശിച്ച് സ്‌പെയിനിലെ ഡോക്ടര്‍മാര്‍
COVID-19
ശ്രിയ ശരണിന്റെ ഭര്‍ത്താവിന് കൊവിഡ് രോഗലക്ഷണങ്ങള്‍, വീട്ടില്‍ നിന്ന് ചികിത്സ തേടാന്‍ നിര്‍ദ്ദേശിച്ച് സ്‌പെയിനിലെ ഡോക്ടര്‍മാര്‍
ന്യൂസ് ഡെസ്‌ക്
Tuesday, 14th April 2020, 4:16 pm

തെന്നിന്ത്യന്‍ നടി ശ്രിയ ശരണിന്റെ ഭര്‍ത്താവിന് ആന്‍ഡ്ര്യൂ കൊസ്ചീവിന് കൊവിഡ് രോഗലക്ഷണങ്ങള്‍ ഉള്ളത് കാരണം വീട്ടില്‍ നിന്ന് ചികിത്സ തേടുന്നു. ശ്രിയ തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളോട് അറിയിച്ചത്.
കൊവിഡ് രൂക്ഷമായി വ്യാപിച്ചിരുന്ന സ്‌പെയിനിലാണ് ഇരുവരും താമസിച്ചിരിന്നത്. കൊവിഡ് രോഗലക്ഷണങ്ങള്‍ പ്രകടമായ സാഹചര്യത്തില്‍ ബാര്‍സലോണയിലെ ആശുപത്രിയില്‍ ഭര്‍ത്താവ് ചികിത്സ തേടിയെന്നാണ് ശ്രിയ പറയുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ എത്രയും പെട്ടന്ന് ആശുപത്രി വിടാനും ഇല്ലെങ്കില്‍ രോഗമില്ലെങ്കില്‍ പോലും ഇവിടെ നിന്ന് രോഗം പിടിപെടുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞെതെന്ന് ശ്രിയ പറയുന്നു. ഇതേ തുടര്‍ന്ന് വീട്ടില്‍ ഭര്‍ത്താവ് ഐസൊലേഷനില്‍ കഴിയുകയാണെന്നും ശ്രിയ ടൈംസ് ഒാഫ് ഇന്ത്യയോട് പറഞ്ഞു. നിലവില്‍ ഭര്‍ത്താവിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്നും ശ്രിയ കൂട്ടിച്ചേര്‍ത്തു.

റഷ്യന്‍ പൗരനായ ആന്‍ഡ്ര്യൂ കെസ്ചീവുമായ 2018 ലാണ് ശ്രിയ വിവാഹിതയാവുന്നത്. രാജസ്ഥാനിലെ ഉദയ്പൂരില്‍ വെച്ചായിരുന്നു വിവാഹം. ഇരുവരും നിലവില്‍ താമസിക്കുന്ന സ്‌പെയിനില്‍ 17000ത്തിലേറെ പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 169496 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. കൊവിഡ് വ്യാപനനിരക്കില്‍ കുറവു രേഖപ്പെടുത്തിയ സ്‌പെയിന്‍ സാധാരണനിലയിലേക്ക് വന്നു കൊണ്ടിരിക്കുകയാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ