എഡിറ്റര്‍
എഡിറ്റര്‍
ഔഷധ സസ്യങ്ങളെക്കുറിച്ച് രോഗികളോട് പറയണമെന്ന് ഡോക്ടര്‍മാര്‍
എഡിറ്റര്‍
Sunday 4th January 2015 12:56pm

hearbs-01

പരിശീലനം നടത്തുന്ന ഡോക്ടര്‍മാര്‍ക്ക് ഔഷധ സസ്യങ്ങളെക്കുറിച്ച് അറിവുണ്ടായിരിക്കണമെന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാര്‍. സൗദി പ്രസ് ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.  ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലാണ് പ്രാഥമികാരോഗ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.

ഔഷധ സസ്യങ്ങളെക്കുറിച്ചുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാരുടെ അറിവ് പരിശോധിക്കുന്നതിനായി എന്‍.സി.സി.എം (ദ നാഷണല്‍ സെന്റര്‍ ഫോര്‍ കോപ്ലിമെന്ററി ആന്റ് അള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍) പഠനം നടത്തിയിരുന്നു. 1113 സ്ത്രീ ഡോക്ടര്‍മാരിലും പുരുഷ ഡോക്ടര്‍മാരിലുമാണ് പഠനം നടത്തിയത്.

ഔഷധ സസ്യങ്ങളെക്കുറിച്ചുള്ള പരിശീലനവും അറിവും നല്‍കുന്ന ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ സ്ഥാപിക്കണമെന്നാണ് ഡോക്ടര്‍മാര്‍ പഠനത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

തങ്ങള്‍ക്ക് പരിചയമില്ലാത്ത ഔഷധ സസ്യങ്ങളെക്കുറിച്ച് പറഞ്ഞുകൊടുക്കാന്‍ ഡോക്ടര്‍മാര്‍ വിസമ്മതിച്ചു. 28നും 67നും ഇടയില്‍ പ്രായമുള്ള ഡോക്ടര്‍മാരാണ് പഠനത്തില്‍ ഇങ്ങനെ പ്രതികരിച്ചിരിക്കുന്നത്.

ഔഷധ സസ്യങ്ങളുടെ ഗുണമേന്മയും സുരക്ഷയും രോഗികളെ അറിയിക്കുന്നതിനും ചികിത്സാ പദ്ധതിയുടെ ഭാഗമാക്കുന്നതിനും പരിപാടികള്‍ നടത്തണമെന്നാണ് പഠനം ആവശ്യപ്പെടുന്നത്.

Advertisement