എഡിറ്റര്‍
എഡിറ്റര്‍
സംസ്ഥാന ഷൂട്ടിങ്: ദില്‍നയ്ക്കും എലിസബത്തിനും റെക്കോഡ്
എഡിറ്റര്‍
Saturday 13th October 2012 12:15am

സംസ്ഥാന ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ ദിനത്തില്‍ കോഴിക്കോട്ടുകാരിയായ കെ. ദില്‍നയും ഇടുക്കിയുടെ എലിസബത്ത് സൂസന്‍ കോശിയും പുതിയ സംസ്ഥാന റെക്കോഡ് സൃഷ്ടിച്ചു.

വെള്ളിയാഴ്ച തൊണ്ടയാട്ടെ റൈഫിള്‍ ക്ലബില്‍ ആരംഭിച്ച സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ 50 മീറ്റര്‍ പീപ്പ്‌സൈറ്റ് പ്രോണ്‍ വിഭാഗത്തില്‍ 584 പോയന്റ് നേടി ഇരുവരും റെക്കോഡ് പങ്കുവെക്കുകയായിരുന്നു. ഇടുക്കി ജില്ലാ റൈഫിള്‍ ക്ലബിനെ പ്രതിനിധീകരിച്ചാണ് ഇരുവരും പങ്കെടുത്തത്. കഴിഞ്ഞ വര്‍ഷം സ്വന്തമായി സൃഷ്ടിച്ച റെക്കോഡാണ് (583/600) എലിസബത്ത് മറികടന്നത്.

Ads By Google

ഞായറാഴ്ച വരെ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ വിവിധ ജില്ലകളില്‍ നിന്നായി നാനൂറോളം പേര്‍ പങ്കെടുക്കുന്നുണ്ട്. ജൂനിയര്‍, യൂത്ത്, സീനിയര്‍, വെറ്ററന്‍ എന്നീ വിഭാഗങ്ങളിലായി ഫ്രീ പിസ്റ്റള്‍, പ്രോണ്‍, ത്രീ. പി പ്രോണ്‍, പിസ്റ്റല്‍, എയര്‍വെപ്പണ്‍ വിഭാഗങ്ങളിലായി മത്സരങ്ങള്‍ നടക്കുന്നുണ്ട്. ചാമ്പ്യന്‍ഷിപ്പ് ഇന്ത്യന്‍ ടീം മുന്‍ കോച്ച് പ്രൊഫ. സണ്ണി തോമസ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സിറ്റി പോലീസ് കമ്മീഷണര്‍ ജി. സ്പര്‍ജന്‍ കുമാര്‍ അധ്യക്ഷത വഹിച്ചു.

Advertisement