എഡിറ്റര്‍
എഡിറ്റര്‍
കശ്മീരി മുസ്‌ലിം കുടുംബത്തെ ഗോരക്ഷകര്‍ മര്‍ദ്ദിക്കുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത്; മര്‍ദ്ദിക്കരുതെന്ന് കൈ കൂപ്പി യാചിച്ച് ഒരമ്മ
എഡിറ്റര്‍
Monday 24th April 2017 12:08pm

ജമ്മു: കന്നുകാലികളേയും കൊണ്ട് പോകുകയായിരുന്ന മുസ്‌ലിം കുടുംബത്തിന് ഗോരക്ഷകരുടെ ക്രൂരമായ മര്‍ദ്ദനം. ജമ്മു കശ്മീരിലാണ് സംഭവം. സംഭവത്തില്‍ ഉള്‍പ്പെട്ട പതിനൊന്ന് ഗോരക്ഷകരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഒന്‍പത് വയസുള്ള പെണ്‍കുട്ടിയടക്കം അഞ്ചു പേരടങ്ങിയ കുടുംബത്തിനാണ് മര്‍ദ്ദനമേല്‍ക്കേണ്ടി വന്നത്. നാടോടി കുടുംബമാണ് ഇവരുടേത്. മുദ്രാവാക്യം മുഴക്കിക്കൊണ്ട് വന്ന ഗോരക്ഷകര്‍ കുടുംബത്തിന്റെ ഷെഡ്ഡുകള്‍ തല്ലിത്തകര്‍ക്കുകയും തീയിടുകയും ചെയ്തു.


Also Read: കമല്‍നാഥ് ബി.ജെ.പിയിലേക്കെന്ന വാര്‍ത്ത തള്ളി കോണ്‍ഗ്രസും: വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കോണ്‍ഗ്രസ് വക്താവ്


ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചരിക്കുന്നുണ്ട്. ഗോരക്ഷകരോട് ദയയ്ക്കായി യാചിക്കുന്ന കുടുംബത്തേയും ദൃശ്യങ്ങളേയും വീഡിയോയില്‍ കാണാം. അക്രമികളെ തടയാന്‍ പൊലീസ് ഇടപെടുന്നതും ദൃശ്യങ്ങളില്‍ കാണാം.

ഇരുമ്പു ദണ്ഡുകള്‍ കൊണ്ടാണ് ഗോരക്ഷര്‍ ആക്രമണം നടത്തിയത്. അനുമതിയില്ലാതെയാണ് കുടുംബം കന്നുകാലികളെ കടത്തിയതെന്ന് പൊലീസ് പറഞ്ഞു. അതിന് കുടുംബത്തിലെ നാല് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കൂടാതെ 11 ഗോരക്ഷകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

മര്‍ദ്ദനത്തിന്റെ വീഡിയോ:

Advertisement