എഡിറ്റര്‍
എഡിറ്റര്‍
SHOCKING: ഇസിസ് തീവ്രവാദികള്‍ നടത്തുന്ന കൂട്ടക്കുരുതിയുടെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍
എഡിറ്റര്‍
Wednesday 13th August 2014 11:03am
Wednesday 13th August 2014 11:03am

മുന്നറിയിപ്പ്: കൊലപാതക ദൃശ്യങ്ങളാന് വീഡിയോയില്‍. 18 വയസില്‍ താഴെയുള്ളവരും ഇത്തരം ദൃശ്യങ്ങള്‍ കാണാന്‍ ബുദ്ധിമുട്ടുള്ളവരും ഈ വാര്‍ത്തയിലെ വീഡിയോ ദൃശ്യങ്ങള്‍ തുറക്കരുതെന്ന് അപേക്ഷ.ബാഗ്ദാദ്: ഇറാഖില്‍ ഇസിസ് തീവ്രവാദികള്‍ സൈനികരെ കൂട്ടക്കുരുതിക്കിരയാക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടു. ഇറാഖ് സുരക്ഷാ സൈന്യത്തില്‍ നിന്നും പിടിച്ച നൂറോളം സൈനികരെ ഒരു മരുഭൂമിയില്‍ വെച്ച് ഒരുമിച്ച് വധിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.

ഭൂരിപക്ഷം പേരും യുവാക്കളാണ്. എല്ലാവരും തന്നെ ജീവനുവേണ്ടി വിലപിക്കുന്നുണ്ട്. അവരെ ക്രൂരമായി മര്‍ദ്ദിക്കുകയും കൂട്ടത്തോടെ മരുഭൂമിയിലേയ്ക്ക് കൊണ്ടു പോകുകയും ചെയ്യുന്നു. പശ്ചാത്തലസംഗീതമായി ഇസ്‌ലാമിക സ്റ്റേറ്റ് നിലവില്‍ വരുന്നതിനെ കുറിച്ചുള്ള സംഗീതവും ഉണ്ട്.

ആരും തന്നെ 40 വയസിനുമുകളിലുള്ളവരല്ല എന്ന്  ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ചിലര്‍ തങ്ങള്‍ സുരക്ഷാ സൈനികരാണെന്നുള്ള അടയാളങ്ങള്‍ കാണിക്കുന്നുണ്ട്. കൂട്ടത്തോടെ മരുഭൂമിയിലേയ്ക്ക് ആനയിക്കപ്പെട്ട ശേഷം ഇസിസ് സൈനികന്‍ എ.കെ 47 വെച്ച് അവരെ വെടിവെച്ച് കൊല്ലുന്നു.

വീഡിയോ ദൃശ്യങ്ങള്‍ക്ക് നല്ല ഗുണമേന്‍മയുള്ളതായി കാണാം. ഒരു ഡോക്യുമെന്ററി പോലെ എഡിറ്റ് ചെയ്തിട്ടുണ്ട്. സദ്ദാം ഹുസൈന്റെ ജന്മനാടായ തിക്രിത്തില്‍ ആധിപത്യം നടന്നപ്പോഴാണ് ഈ കൂട്ടക്കുരുതി നടത്തപ്പെട്ടത് എന്ന് കരുതുന്നു.

സിറിയ, ഇറാഖ് എന്നീ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ഇസ്‌ലാമിക സ്റ്റേറ്റ് സ്ഥാപിക്കാന്‍ രൂപീകരിക്കപ്പെട്ട സംഘടനയാണ് ഇസിസ് (ISIS). ഇസില്‍ (ISIL) എന്നും ഈ സംഘടന അറിയപ്പെടുന്നുണ്ട്. മൊസൂള്‍, ഫല്ലൂഹ്, തിക്രിത് എന്നീ പ്രദേശങ്ങള്‍ ഇസിസിന്റെ നിയന്ത്രണത്തിലാണ്. ഇറാഖില്‍ വിപുലമായ രീതിയില്‍ ആധിപത്യം നേടിയ ശേഷം ഇബ്രഹീം അബുബക്കര്‍ അല്‍ ബഗ്ദാദിയെ ഇസിസ് ഇസ്ലാമിക സ്റ്റേറ്റിന്റെ ഖലീഫയായി പ്രഖ്യാപിച്ചിരുന്നു.

വീഡിയോയില്‍ നിന്നുള്ള ചിത്രങ്ങള്‍:

isis-4


isis-3


isis2


isis-1


isis-5