| Monday, 20th May 2013, 11:53 pm

കുട്ടികള്‍ക്ക് കണക്ക് എളുപ്പത്തില്‍ പഠിക്കാന്‍ ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയുടെ 'ഷോക്കിങ്ങ് ട്രീറ്റ്‌മെന്റ'

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കുട്ടികള്‍ക്ക്  കണക്ക് എളുപ്പത്തില്‍  പഠിക്കാനുള്ള പുതിയ വിദ്യയുമായി ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാല രംഗത്ത്.  സര്‍വ്വകലാശാലയിലെ  എക്‌സ്പിരിമെന്റല്‍ സൈക്കോളജി വിഭാഗത്തിലെ ഗവേഷകരാണ് കണക്ക് മനസ്സിലാക്കാന്‍ പ്രയാസമുള്ള കുട്ടികള്‍ക്ക് വേണ്ടി  പുതിയ വിദ്യ കണ്ട് പിടിച്ചിരിക്കുന്നത്.

പുതിയ വിദ്യ എന്താണെന്ന കാര്യം കേട്ടാല്‍ കുട്ടികളാരും ഞെട്ടരുത്. ചൂരല്‍ പ്രയോഗമോ, ഇംബോസിഷന്‍ പരിപാടിയോ അല്ല ഇത്.[]

“ഷോക്കിങ്ങ് വിദ്യ”  ഇതാണ് കണക്ക് പഠിക്കാനുള്ള വിദ്യയായി ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ കണ്ടത്തിയിട്ടുള്ളത്. ഷോക്കിങ്ങ് എന്ന് കേട്ട് ഞെട്ടാന്‍ വരട്ടെ. അത്ര ഭീകരമായ ഷോക്കിംങ്  പരിപാടിയല്ല ഇവരുടെ കൈവശമുള്ളത്.

ചെറിയ രീതിയിലുള്ള വൈദ്യുതി തംരംഗങ്ങള്‍ കുട്ടികളുടെ തലച്ചോറിലൂടെ കടത്തി വിടുകയാണെങ്കില്‍  അത് കുട്ടികളുടെ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനും, ബുദ്ധി വികാസത്തിനും ഉത്തമമാണെന്നാണ് ഈ ഗവേഷക സംഘം കണ്ടെത്തിയിട്ടുള്ളത്.
ഇങ്ങനെ കടത്തി വിട്ട കുട്ടികളില്‍  ഗണിതശാസ്ത്രപരമായ കഴിവ് മൂന്നിലൊന്ന് വര്‍ധിപ്പിക്കാന്‍ സാധിച്ചുവെന്ന്  ഗവേഷകര്‍ അവകാശപ്പെട്ടു.

കൂടാതെ ഇതു മൂലം അരിത്തമെറ്റിക് മനസ്സിലാക്കാനുളള ശേഷി അഞ്ച് മടങ്ങ് വര്‍ധിച്ചുവെന്നും ഗവേഷകര്‍ പറയുന്നു. പെട്ടെന്ന് കണക്ക് മനസ്സിലാക്കുന്നതിലും, വേഗതയില്‍ കണക്ക് കൂട്ടുന്നതിലും  30 ശതമാനം വര്‍ദ്ധനവാണ്  ഷോക്ക് അടിപ്പിച്ചിട്ടുള്ള കുട്ടികളില്‍ ഉണ്ടായതെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി. ഷോക്ക് നല്‍കിയതിന് ശേഷം ആറ് മാസത്തോളം ഇതിന്റെ ഫലം വിദ്യാര്‍ത്ഥികളില്‍ കണ്ട്  വരുമെന്നും ഗവേഷകര്‍ പറഞ്ഞു.

ഈ പഠനത്തെ കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും  “കറന്റ് ബയോളജി” എന്ന ജേര്‍ണലില്‍ ഓക്‌സ്‌ഫോര്‍ഡ് ഗവേഷക വിദ്യാര്‍ത്ഥികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പഠനത്തെ കുറിച്ചുള്ള സംശയത്തിനും, കൂടുതല്‍ വായനക്കും ഈ ജേര്‍ണല്‍  ഉപയോഗപ്പെടുത്താമെന്ന് ഗവേഷക വിദ്യാര്‍ത്ഥികര്‍ അറിയിച്ചു.

We use cookies to give you the best possible experience. Learn more