പുരസ്‌കാരത്തിളക്കത്തില്‍ തുള്ളിച്ചാടി ശോഭന; വൈറലായി വീഡിയോ
Entertainment news
പുരസ്‌കാരത്തിളക്കത്തില്‍ തുള്ളിച്ചാടി ശോഭന; വൈറലായി വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 20th September 2021, 10:11 pm

സൈമ അവാര്‍ഡ് വേദിയില്‍ ആരാധകരില്‍ ചിരിയുണര്‍ത്തി ശോഭന. പുരസ്‌കാരം ഏറ്റു വാങ്ങിയതിന് ശേഷമുള്ള ശോഭനയുടെ പ്രതികരണമാണ് വൈറലാവുന്നത്. അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് താരത്തിന് പുരസ്‌കാരം.

പുരസ്‌കാരമേറ്റു വാങ്ങിയ ശേഷം’സൈമ അവസാനം എനിക്ക് ഒരു അവാര്‍ഡ് തന്നല്ലോ, കുറച്ച് ത്രില്ലൊക്കെയുണ്ട്, താങ്ക്യൂട്ടോ,’ എന്നാണ് ശോഭന പറഞ്ഞത്.

വേദിയില്‍ നിന്നും ആദ്യമായി സമ്മാനം കിട്ടിയ കുട്ടിയ പോലെ തുള്ളിച്ചാടിയാണ് ഇറങ്ങുന്നത്. സദസിലെ ആരോ പകര്‍ത്തിയ വീഡിയോ ആണ് വൈറലായിരിക്കുന്നത്.

 

View this post on Instagram

 

A post shared by Shobana Stan Account (@vidamaatex)

വര്‍ഷങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും വെള്ളിത്തിരയില്‍ വീണ്ടും ഒരുമിച്ച ചിത്രമാണ് വരനെ ആവശ്യമുണ്ട്.

അനൂപ് സത്യന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍, ഉര്‍വശി, മേജര്‍ രവി, ലാലു അലക്‌സ്, ജോണി ആന്റണി, കെ.പി.എ.സി ലളിത, വാഫാ ഖദീജ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

നീണ്ട ഇടവേളയ്ക്ക് ശേഷം ശോഭന മലയാളത്തിലേയ്ക്ക് തിരിച്ചെത്തിയചിത്രം കൂടിയായിരുന്നു ഇത്. 2013ല്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിരയിലാണ് ശോഭന ഇതിന് മുന്‍പേ വേഷമിട്ടത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Shobhana Funny Reaction at SIIMA Awards