ഏറ് കൊണ്ട് സ്റ്റീവ് സ്മിത്ത് നിലത്ത് കിടക്കുമ്പോള്‍ തിരിഞ്ഞു നോക്കാതെ പോയ ജോഫ്ര ആര്‍ച്ചര്‍ക്കെതിരെ ഷോയ്ബ് അക്തര്‍
Cricket
ഏറ് കൊണ്ട് സ്റ്റീവ് സ്മിത്ത് നിലത്ത് കിടക്കുമ്പോള്‍ തിരിഞ്ഞു നോക്കാതെ പോയ ജോഫ്ര ആര്‍ച്ചര്‍ക്കെതിരെ ഷോയ്ബ് അക്തര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 18th August 2019, 7:35 pm

ആഷസിനിടെ തന്റെ പന്ത് കൊണ്ട് നിലത്ത് വീണ സ്റ്റീവ് സ്മിത്തിനെ നോക്കാതെ തിരിച്ചു നടന്ന ഇംഗ്ലീഷ് ബൗളര്‍ ജോഫ്ര ആര്‍ച്ചര്‍ക്കെതിരെ റാവല്‍പിണ്ടി എക്‌സ്പ്രസ് ഷോയ്ബ് അക്തര്‍.

‘ബൗണ്‍സറുകള്‍ കളിയുടെ ഭാഗമാണ്. പക്ഷെ തന്റെ ഏറ് കൊണ്ട് ബാറ്റ്‌സ്മാന്‍ നിലത്ത് വീണാല്‍ അടുത്ത് പോയി എന്തെങ്കിലും പറ്റിയോ എന്ന് നോക്കുന്നതാണ് മര്യാദ. സ്റ്റീവ് സ്മിത്ത് വേദന സഹിച്ച് നില്‍ക്കുമ്പോള്‍ ആര്‍ച്ചര്‍ തിരിഞ്ഞ് നടന്നത് ശരിയായില്ല. ഇങ്ങനെ സംഭവിക്കാറുള്ളപ്പോള്‍ ആദ്യം ബാറ്റ്‌സ്മാന്റെ അടുത്തേക്ക് ഓടിയെത്തുന്നത് ഞാനായിരുന്നു’ അക്തര്‍ ട്വീറ്റ് ചെയ്തു.

ആര്‍ച്ചര്‍ ജോസ് ബട്‌ലര്‍ക്കൊപ്പം ചിരിച്ചു തിരിഞ്ഞ് നടന്നതിന്റെ ചിത്രം പ്രചരിക്കുകയും ആരാധകര്‍ അദ്ദേഹത്തിനെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു.

മണിക്കൂറില്‍ 148.7 കിലോമീറ്റര്‍ വേഗതയില്‍ ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ പന്ത് സ്റ്റീവ് സ്മിത്തിന്റെ കഴുത്തിന് മുകള്‍ ഭാഗത്തായി ഹെല്‍മെറ്റില്ലാത്ത ഭാഗത്താണ് കൊണ്ടത്.