എഡിറ്റര്‍
എഡിറ്റര്‍
യു.പിയിലെ ആരോഗ്യവകുപ്പ് യമദൂതന്മാരാണെന്ന് ശിവസേന
എഡിറ്റര്‍
Tuesday 5th September 2017 3:10pm

 


ലക്‌നൗ: ശിശുമരണങ്ങളില്‍ ബി.ജെ.പി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ശിവസേന. യു.പിയിലെ ആരോഗ്യ സംവിധാനം ദേവതൂദന്മാരല്ല മറിച്ച് യമദൂതന്മാരാണെന്ന് സേന ആരോപിച്ചു.

സര്‍ക്കാരിന് തന്നെ ഓക്‌സിജന്‍ കൊടുക്കേണ്ട സ്ഥിതിയാണെങ്കില്‍ പിന്നെ എങ്ങനെയാണ് രോഗികളെ സേവിക്കാന്‍ അതിന് സാധിക്കുകയെന്നും സാമ്‌ന മുഖപത്രത്തിലൂടെ സേന ബി.ജെ.പിയോട് ചോദിക്കുന്നു. ആറ് വര്‍ഷം മുമ്പ് ബംഗാളില്‍ 50 കുട്ടികള്‍ മരണപ്പെട്ടപ്പോള്‍ മമതയെ വിമര്‍ശിച്ചവരാണ് ഇപ്പോള്‍ യു.പിയില്‍ അധികാരത്തിലിരിക്കുന്നതെന്നും സാമ്‌ന പറയുന്നു.

യു.പിയിലെ ശിശുമരണങ്ങളില്‍ വിമര്‍ശനങ്ങള്‍ക്ക് നടുവിലാണ് ബി.ജെ.പി സര്‍ക്കാര്‍. ഇതിനിടയിലാണ് സഖ്യ കക്ഷിയായ ശിവസേന വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഫാറൂഖാബാദിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഒരുമാസത്തിനിടെ 49 നവജാത ശിശുക്കള്‍ മരിച്ചതായി റിപ്പോര്‍ട്ട് വന്നിരുന്നു. ഗൊരഖ്പുരിലെ ബി.ആര്‍.ഡി ആശുപത്രിയില്‍ 63 കുട്ടികള്‍ ദിവസങ്ങളുടെ ഇടവേളയില്‍ മരിച്ച സംഭവത്തിന് പിന്നാലെയാണ് വീണ്ടും കൂട്ടമരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

രാജസ്ഥാനില്‍ എ.ബി.വി.പി കോട്ടകള്‍ തകര്‍ത്തെറിഞ്ഞ് ആം ആദ്മി; 83 സീറ്റില്‍ 46 ലും വിജയം

  റോഹിങ്ക്യന്‍ വേട്ടയ്ക്കിടെ മ്യാന്മറിനു വന്‍തോതില്‍ ആയുധങ്ങള്‍ കൈമാറി ഇസ്രാഈല്‍

യോഗിയുടെ ഭരണം ഉത്തര്‍പ്രദേശിനെ രോഗിയാക്കിയെന്നും ബി.ജെ.പി ഒന്നും ചെയ്യുന്നില്ലെന്നും കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഉത്തര്‍പ്രദേശിനെ പ്രതിനിധീകരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇക്കാര്യത്തില്‍ നേരിട്ട് ഉത്തരവാദിത്വം ഉണ്ടെന്നും ഭരിക്കാന്‍ യോഗ്യതയില്ലാത്ത യോഗി ആദിത്യനാഥിനെ മാറ്റണമെന്നും യു.പി കോണ്‍ഗ്രസ് പ്രസിഡന്റ് രാജ്ബബ്ബാര്‍ പറഞ്ഞിരുന്നു.

 

Advertisement