എഡിറ്റര്‍
എഡിറ്റര്‍
കണ്ണന്താനത്തിനെതിരെ ശിവസേന; സ്വന്തം പൈസയ്ക്ക് പെട്രോളടിച്ചിട്ടില്ലാത്ത കണ്ണന്താനത്തിന്റെ പ്രസ്താവന പാവങ്ങളുടെ മുഖത്ത് തുപ്പിയത് പോലെ
എഡിറ്റര്‍
Monday 18th September 2017 4:22pm


മുംബൈ: പെട്രോള്‍ വിലവര്‍ധനയില്‍ കേന്ദ്ര ടൂറിസം മന്ത്രി കണ്ണന്താനം നടത്തിയ പ്രസ്താവനയ്‌ക്കെതിരെ ശിവസേന. അങ്ങേയറ്റം നിരുത്തരവാദപരമായ പ്രസ്താവനയാണ് കണ്ണന്താനം നടത്തിയതെന്ന് ശിവസേന പറയുന്നു.

സ്വന്തം പൈസയ്ക്ക് ഒരിക്കല്‍ പോലും പെട്രോള്‍ അടിച്ചിട്ടില്ലാത്ത കണ്ണന്താനം വിലവര്‍ധനവിനെ ന്യായീകരിച്ച് സംസാരിച്ചത് പാവപ്പെട്ടവരുടെ മുഖത്ത് തുപ്പുന്നതിന് തുല്ല്യമാണ്. കോണ്‍ഗ്രസ് ഭരണകാലത്ത് പോലും ജനങ്ങള്‍ ഇത്ര അപമാനിക്കപ്പെട്ടിട്ടുണ്ടാവില്ലെന്നും ശിവസേന പറയുന്നു.

സാമനയിലൂടെയാണ് കണ്ണന്താനത്തിനെതിരായ ശിവസേനയുടെ വിമര്‍ശനം.

കോണ്‍ഗ്രസ് കാലത്ത് ഇന്ധന വില വര്‍ധനവിനെതിരെ ഗ്യാസ് സിലിണ്ടറുകളുമായി രാജ്‌നാഥ് സിങ്ങും സുഷമാ സ്വരാജും ഉള്‍പ്പടെയുള്ളവര്‍ നിരത്തിലിറങ്ങി പ്രതിഷേധിച്ചത് ബി.ജെ.പി മറന്നു പോയോ എന്നും സേന ചോദിക്കുന്നു. ഇപ്പോള്‍ വീണ്ടും അധികാരത്തിലെത്തിയപ്പോള്‍ കണ്ണന്താനത്തിനെ പോലുള്ളവര്‍ ജനങ്ങളെ കളിയാക്കുകയാണെന്നും ശിവസേന പറയുന്നു.

ഇന്ധന വിലവര്‍ധനവിനെ തുടര്‍ന്ന് രാജ്യത്തെ ജനങ്ങള്‍ ദുരിതംഅനുഭവിക്കുകയാണെന്നും ‘അച്ഛേദിന്‍’ ദിവസേന കൊല്ലപ്പെടുകയാണെന്നും സേന പറയുന്നു.

ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയെ പുകഴ്ത്തുന്നവരുടെ മാനസിക നില തകരാറിലാണെന്നും ഇവരെ ആശുപത്രികളില്‍ പ്രവേശിപ്പിക്കണമെന്നും സാമ്‌ന പറയുന്നു.

Advertisement