എഡിറ്റര്‍
എഡിറ്റര്‍
യോഗിആദിത്യനാഥിന് ശിവസേന മന്ത്രിയുടെ മറുപടി; കേരളം മാതൃകയെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി ദീപക് സാവന്ത്
എഡിറ്റര്‍
Thursday 12th October 2017 11:09am

 

കൊച്ചി: ആരോഗ്യരംഗത്ത് കേരളം മാതൃകയാണെന്ന് മഹരാഷ്ട്ര ആരോഗ്യമന്ത്രി ദീപക് സാവന്ത്. മഹാരാഷ്ട്ര സര്‍ക്കാരിലെ ശിവസേന മന്ത്രിയാണ് സാവന്ത്. കേരളത്തെ രാജ്യത്തെ സംസ്ഥാനങ്ങളെല്ലാം മാതൃകയാക്കണമെന്നും സാവന്ത് പറഞ്ഞു.

കേരളം യു.പിയിലെ ആശുപത്രികളെ മാതൃകയാക്കണമെന്ന് യോഗി ആദിത്യനാഥ് നേരത്തെ കണ്ണൂരില്‍ ജനരക്ഷാ യാത്രയ്ക്കിടെ പറഞ്ഞിരുന്നു. ‘എങ്ങനെ ആശുപത്രികള്‍ നടത്തണം, കേരള സര്‍ക്കാര്‍ ഉത്തര്‍പ്രദേശില്‍ നിന്നും പഠിക്കണം.’ എന്നായിരുന്നു യോഗിയുടെ പരാമര്‍ശം.

യോഗിയുടെ വിമര്‍ശനങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിതോമസ് ഐസക്കും മറുപടി പറഞ്ഞിരുന്നു.


Read more:   ‘നാറ്റിച്ചു നാറ്റിച്ചു രാജ്യമാകെ നാറ്റിച്ചു’; ജനരക്ഷാ യാത്രയെ പരിഹസിച്ച് ഇംഗ്ലീഷ് ട്രോളുകളും; ഏറ്റെടുത്ത് ഇംഗ്ലീഷ് മാധ്യമങ്ങള്‍


കാഴ്ചയുടെ ആ കുഴപ്പം കൊണ്ടാണ് കേരളത്തിന്റെ ആരോഗ്യരംഗത്തെ നേട്ടങ്ങള്‍ യോഗിയുടെ ശ്രദ്ധയില്‍ പെടാതെ പോയതെന്ന് പിണറായി വിജയന്‍ പറഞ്ഞിരുന്നു.

നാടിന്റെ ചരിത്രമോ ഭൂമിശാസ്ത്രമോ വികസനനേട്ടങ്ങളോ അറിയാത്ത ആദിത്യനാഥിനെപ്പോലെയല്ല കേരളമെന്നും, കേരളീയര്‍ക്ക് യു.പിയെക്കുറിച്ച് വ്യക്തമായി അറിയാമെന്നും തോമസ് ഐസക് പറഞ്ഞിരുന്നു. ശിശുമരണനിരക്കില്‍ ഏറ്റവും ഒന്നാമത് യു.പിയാണെന്നും മാതൃമരണനിരക്കില്‍ രണ്ടാമതുമാണെന്നും ഇങ്ങനെയുള്ള സംസ്ഥാനത്തെ മാതൃകയാക്കാന്‍ പറയുന്ന യോഗിയ്ക്ക് കേരളത്തെക്കുറിച്ച് ഒന്നുമറിയില്ലെന്നും ഐസക് പറഞ്ഞിരുന്നു.

Advertisement