എഡിറ്റര്‍
എഡിറ്റര്‍
സ്വകാര്യ ഹെലികോപ്റ്ററില്‍ ശിവഗിരി മഠത്തിലെ സന്യാസിമാര്‍ ദല്‍ഹിയിലെത്തി
എഡിറ്റര്‍
Thursday 27th June 2013 10:14am

uttarakhand

ന്യൂദല്‍ഹി:  ഉത്തരാഖണ്ഡിലുണ്ടായ പ്രളയത്തില്‍ തീര്‍ഥാടന കേന്ദ്രമായ ബദരീനാഥില്‍ കുടുങ്ങിയ ശിവഗിരി മഠത്തിലെ സന്യാസിമാര്‍ ദല്‍ഹിയില്‍ മടങ്ങിയെത്തി.

സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ലഭിക്കാതെയാണ് ദല്‍ഹിയിലെത്തിയതെന്ന് സന്യാസിമാര്‍ പറഞ്ഞു. കേരള ഹൗസില്‍ താമസിക്കാമെന്ന സര്‍ക്കാര്‍ വാഗ്ദാനം സ്വീകരിക്കാതെ വികാസ്പുരിയിലെ എസ്.എന്‍.ഡി.പി ഓഫീസിലാണ് സന്യാസിമാര്‍ എത്തിയത്.

Ads By Google

സ്വകാര്യ ഹെലികോപ്ടറിലാണ് സന്യാസിമാര്‍ ദുരന്തമുഖത്തുനിന്നും രക്ഷപെട്ടത്. ജോഷിമഠില്‍ നിന്നും സര്‍ക്കാര്‍ ബസില്‍ ഋഷികേശിലെത്തിയ ഇവര്‍ പിന്നീട് സ്വകാര്യ വാഹനം പിടിച്ച് ദല്‍ഹിയിലെ ത്തുകയായിരുന്നു.

ദുരിതത്തില്‍ നിന്നും രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് സന്യാസിമാര്‍ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ ചെയ്ത കാര്യങ്ങളൊന്നും 12 ദിവസമായിട്ടും തങ്ങള്‍ക്ക് പ്രയോജനം ചെയ്തില്ല.

ഓരോ ദിവസവും ഹെലികോപ്ടര്‍ ഇന്നു വരും നാളെ വരും എന്ന് പറയുകയല്ലാതെ ഒന്നും സംഭവിച്ചില്ല. മുഖ്യമന്ത്രിയെ നേരിട്ട് ഫോണില്‍ ബന്ധപ്പെട്ടു. എന്നാല്‍ നോര്‍ക്കയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.

മൂടല്‍മഞ്ഞും മറ്റും കാരണം രക്ഷാപ്രവര്‍ത്തനം മന്ദീഭവിച്ചിരിക്കുകയാണെന്ന് സന്യാസിമാര്‍ വിവരിച്ചു. ബിസ്‌ക്കറ്റും വെള്ളവും മാത്രമണ് ലഭിക്കുന്നത്. അയ്യായിരത്തോളം പേര്‍ ബദരീനാഥിനു സമീപം ഒരു മൈതാനത്ത് കുടുങ്ങിക്കിടക്കുന്നതായും അവര്‍ പറഞ്ഞു.

പ്രളയത്തെ തുടര്‍ന്ന് ഒരാഴ്ചയിലേറെയായി ബദരീനാഥില്‍ കുടുങ്ങിയ സംഘത്തെ ഇന്നലെയാണ് ഹെലികോപ്റ്റര്‍ മാര്‍ഗം ഋഷികേശിലെത്തിച്ചത്.

ദുരിതത്തിലകപ്പെട്ട മറ്റ് സംസ്ഥാനങ്ങളിലെ തീര്‍ഥാടകരെ രക്ഷിക്കാന്‍ അവര്‍ സ്വന്തമായി ഹെലികോപ്ടര്‍ ഏര്‍പ്പെടുത്തിയിരുന്നതായും ഇവര്‍ പറഞ്ഞു.  രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരുന്ന മലയാളി സൈനികര്‍ തങ്ങളെ വളരെയേറെ സഹായിച്ചതായി സംഘം വെളിപ്പെടുത്തി.

പുലര്‍ച്ചെ രണ്ടുമണിയോടെ ഋഷികേശില്‍ നിന്നും യാത്രതിരിച്ച സംഘമാണ് രാവിലെ സ്വകാര്യ ഹെലികോപ്റ്ററില്‍ ഡല്‍ഹിയിലെത്തിയത്. ഹരിദ്വാര്‍ വഴിയാണ് സംഘം ഡല്‍ഹിക്കു തിരിച്ചത്.

Advertisement