ശിവസേന ഒറ്റക്ക് മത്സരിക്കാനൊരുങ്ങുന്നു?; സഖ്യകക്ഷികളുടെ പിണക്കം മുതലെടുക്കാന്‍ കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യം
national news
ശിവസേന ഒറ്റക്ക് മത്സരിക്കാനൊരുങ്ങുന്നു?; സഖ്യകക്ഷികളുടെ പിണക്കം മുതലെടുക്കാന്‍ കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യം
ന്യൂസ് ഡെസ്‌ക്
Monday, 16th September 2019, 11:00 am

മഹാരാഷ്ട്രയില്‍ ബി.ജെ.പിയുമായുള്ള സീറ്റ് ചര്‍ച്ച പരാജയപ്പെട്ടാല്‍ ഒറ്റക്ക് മത്സരിക്കാനൊരുങ്ങുവാന്‍ നേതാക്കളോട് ആവശ്യപ്പെട്ട് ശിവസേന അദ്ധ്യക്ഷന്‍ ഉദ്ദവ് താക്കറേ. സെപ്തംബര്‍ 15ന് ഉദ്ദവ് താക്കറേയുടെ വസതിയായ മാതോശ്രീയില്‍ നടന്ന മുതിര്‍ന്ന നേതാക്കളുടെ യോഗത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

സീറ്റ് വിഭജനത്തില്‍ 50:50 ഫോര്‍മുലയാണ് ശിവസേന മുന്നോട്ട് വെക്കുന്നത്. എന്നാല്‍ ഈ ഫോര്‍മുല ബി.ജെ.പി അംഗീകരിക്കുന്നില്ല. ബി.ജെ.പിയേക്കാള്‍ കുറഞ്ഞ സീറ്റുകളില്‍ മാത്രമേ ശിവസേന മത്സരിക്കാന്‍ പാടുള്ളൂ എന്നാണ് ബി.ജെ.പി നേതാക്കളുടെ നിലപാട്. ഇതിനെ ചൊല്ലി ഇരു പാര്‍ട്ടികളും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉടലെടുത്തിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് നിയമസഭ തെരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും തുല്യ സീറ്റുകളില്‍ മത്സരിക്കാന്‍ ധാരണയിലെത്തിയിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി ഈ ധാരണയില്‍ നിന്ന് പിന്മാറുകയായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

288 നിയമസഭ സീറ്റുകളാണ് മഹാരാഷ്ട്രയിലുള്ളത്. ഇതില്‍ 106 സീറ്റുകള്‍ ശിവസേനക്ക് നല്‍കാം എന്നാണ് ബി.ജെ.പി നിലപാട്. എന്നാല്‍ കുറഞ്ഞത് 120 സീറ്റുകള്‍ വേണം എന്നാണ് ശിവസേന ആവശ്യം.

ശിവസേന ഒറ്റക്ക് മത്സരിക്കുന്ന അവസ്ഥയുണ്ടായാല്‍ ആ സാഹചര്യം മുതലെടുക്കാനാണ് കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യം ശ്രമിക്കുന്നത്. അവസാന നിമിഷം സഖ്യം സാധ്യമായാലും ഇപ്പോഴത്തെ തര്‍ക്കങ്ങളില്‍ പെട്ട് ശിവസേനയ്ക്ക് ബി.ജെ.പി പ്രവര്‍ത്തകരുമായുള്ള സഹകരണം ശ്രമകരമാവുമെന്നാണ് കോണ്‍ഗ്രസ് സഖ്യം കരുതുന്നത്.