എഡിറ്റര്‍
എഡിറ്റര്‍
കൊല്ലത്ത് മീന്‍ പിടിക്കാന്‍ പോയ വള്ളത്തില്‍ കപ്പല്‍ ഇടിച്ചു; രക്ഷാപ്രവര്‍ത്തനം തുടരുന്നു
എഡിറ്റര്‍
Saturday 26th August 2017 3:19pm

കൊല്ലം: കൊല്ലത്ത് മത്സ്യബന്ധന വള്ളത്തില്‍ കപ്പല്‍ ഇടിച്ചു. ഉച്ചക്ക് 12.30 ഓടെ തീരത്തുനിന്ന് 39 നോട്ടിക്കല്‍ മൈല്‍ അകലൊണ് അപകടം നടന്നത്.

കതാലിയ എന്ന വിദേശകപ്പലാണ് ഇടിച്ചത്. ആറുപേര്‍ വള്ളത്തിലുണ്ടായിരുന്നു. വേളാങ്കണ്ണി എന്ന വള്ളമാണ് അപകടത്തില്‍ പെട്ടത്. വള്ളം പൂര്‍ണമായി തകര്‍ന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മത്സ്യബന്ധന തൊഴിലാളികളടക്കമുള്ളവര്‍ രക്ഷാ പ്രവര്‍ത്തനത്തിന് ഇറങ്ങിയിട്ടുണ്ട്.

രക്ഷാപ്രവര്‍ത്തനത്തിന് നാവികസേനയുടെ സഹായം തേടിയതായി മന്ത്രി മേഴ്സിക്കുട്ടിയമ്മ അറിയിച്ചു.

Advertisement