അഞ്ഞൂറ്റി കുടുംബം 2022; ഷൈന്‍ ടോം ചാക്കോ എവിടെയെന്ന് കമന്റ്
Film News
അഞ്ഞൂറ്റി കുടുംബം 2022; ഷൈന്‍ ടോം ചാക്കോ എവിടെയെന്ന് കമന്റ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 5th March 2022, 3:19 pm

പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ് ഭീഷ്മപര്‍വ്വം. തിയേറ്ററില്‍ നൂറ് ശതമാനം ആളുകളെ പ്രവേശിപ്പിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവോടെ നഷ്ടത്തിലായ സിനിമാ വ്യവസായത്തിന് ഭീഷ്മപര്‍വ്വം ഉണര്‍വേകുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ ഭീഷ്മ പര്‍വ്വത്തിലെ താരങ്ങളെല്ലാം ഒന്നിച്ചിരിക്കുന്ന ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഷൈന്‍ ടോം ചാക്കോ. മമ്മൂട്ടി, സുദേവ് നായര്‍, ശ്രീനാഥ് ഭാസി, ലെന, വീണ നന്ദകുമാര്‍, സൗബിന്‍ ഷാഹിര്‍, ജിനു ജോസഫ്, ഫര്‍ഹാന്‍ ഫാസില്‍, ശ്രിന്ദ, സുഷിന്‍ ശ്യം, ഷെബിന്‍ ബെന്‍സണ്‍, അനഖ എന്നീ താരങ്ങളാണ് ചിത്രത്തിലുള്ളത്.

എന്നാല്‍ ചിത്രത്തില്‍ ഷൈന്‍ ഇല്ല. ഷൈന്‍ ചേട്ടന്‍ എവിടെയാണെന്നാണ് കമന്റ് സെക്ഷനില്‍ പ്രേക്ഷകര്‍ ചോദിക്കുന്നത്. ഷൈനാണ് ചിത്രം എടുത്തതെന്നും ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്. അതേസമയം മമ്മൂട്ടിക്കും സൗബിന്‍ ഷാഹിറിനുമൊപ്പം നില്‍ക്കുന്ന ചിത്രവും ഷൈന്‍ ഇന്ന് പോസ്റ്റ് ചെയ്തിരുന്നു. പീറ്റര്‍ എന്ന കഥാപാത്രത്തെയാണ് ഷൈന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

ഏറെ നാളുകള്‍ക്ക് ശേഷം മമ്മൂട്ടി മാസ് ലുക്കിലെത്തിയ ചിത്രം എല്ലാവരേയും ഒരുപോലെ തൃപ്തിപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്.

വിദേശരാജ്യങ്ങളിലും സിനിമ നിറഞ്ഞ തിയേറ്ററുകളിലാണ് പ്രദര്‍ശിപ്പിക്കുന്നത്. യു.എ.ഇയില്‍ ഹോളിവുഡ് ചിത്രം ബാറ്റ്മാന്‍ ഭീഷ്മയുടെ വരവോടെ പല തിയേറ്ററുകളില്‍ നിന്നും മാറ്റപ്പെട്ടു.

ബിഗ് ബിയുടെ തുടര്‍ച്ചയായ ‘ബിലാലാ’ണ് മമ്മൂട്ടിയും അമല്‍ നീരദും നേരത്തെ ചെയ്യാനിരുന്നതെങ്കിലും കൊവിഡ് പശ്ചാത്തലത്തില്‍ പ്രോജക്റ്റ് നീളുകയായിരുന്നു. പകരം ഭീഷ്മ പര്‍വ്വം അപ്രതീക്ഷിതമായി പ്രഖ്യാപിക്കുകയായിരുന്നു.


അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് നിര്‍മാണം. എ ആന്‍ഡ് എയാണ് ചിത്രത്തിന്റെ വിതരണം. ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, അബു സലിം, പദ്മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ദ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്.

അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് ഭീഷ്മ പര്‍വത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. സുഷിന്‍ ശ്യാമാണ് സംഗീതം ഒരുക്കിയത്.


Content Highlight: shine tom chacko shares a photo of bheeshma parvam team