രതിപുഷ്പം മോഷന്‍ കാര്‍ട്ടൂണ്‍; വൈറലായി ഷൈന്‍ ടോം ചാക്കോയുടെ വീഡിയോ
Entertainment news
രതിപുഷ്പം മോഷന്‍ കാര്‍ട്ടൂണ്‍; വൈറലായി ഷൈന്‍ ടോം ചാക്കോയുടെ വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 5th March 2022, 4:31 pm

ഭീഷ്മ പര്‍വ്വം റിലീസായതിന്റെ ആഘോഷത്തിമര്‍പ്പിലാണ് മലയാളസിനിമാ ലോകവും ആരാധകരും. ചിത്രത്തിന്റെതായ എല്ലാ വാര്‍ത്തകളും താരങ്ങള്‍ പങ്കുവെക്കുന്ന ഫോട്ടോകളും പോസ്റ്റുകളുമെല്ലാം വലിയ രീതിയില്‍ പ്രേക്ഷകര്‍ക്കിടയില്‍ സ്വീകരിക്കപ്പെടുന്നുണ്ട്.

ബിഗ് ബി റിലീസായി 15 വര്‍ഷത്തിന് ശേഷം മമ്മൂട്ടി- അമല്‍ നീരദ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രം എന്നതുകൊണ്ട് തന്നെ ഭീഷ്മ പര്‍വ്വത്തിന് മേല്‍ പ്രതീക്ഷകള്‍ ഏറെയായിരുന്നു.

മാര്‍ച്ച് മൂന്നിന് റിലീസ് ചെയ്ത ചിത്രം വമ്പന്‍ കളക്ഷന്‍ നേടിക്കൊണ്ട് മുന്നേറുകയാണ്. മമ്മൂട്ടിയുടേതിന് പുറമെ ഭീഷ്മ റിലീസായ ശേഷം ഏറ്റവുമധികം പ്രശംസിക്കപ്പെടുന്നത് നടന്‍ ഷൈന്‍ ടോം ചാക്കോയുടെ കഥാപാത്രമാണ്.

പീറ്റര്‍ എന്ന കഥാപാത്രമായുള്ള ഷൈനിന്റെ പെര്‍ഫോമന്‍സിനെ പ്രശംസിച്ചുകൊണ്ട് സിനിമ കണ്ട നിരവധി പേര്‍ രംഗത്തെത്തുന്നുണ്ട്. സിനിമയിലെ ‘രതിപുഷ്പം’ എന്ന പാട്ടിലും നടനും ഡാന്‍സറുമായ റംസാനൊപ്പം ഷൈന്‍ ചുവടുവെച്ചിരുന്നു.

രതിപുഷ്പം പാട്ടിലെ പീറ്ററിന്റെ പെര്‍ഫോമന്‍സിന്റെ ഒരു മോഷന്‍ കാര്‍ട്ടൂണ്‍ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍ ഷൈന്‍. കാര്‍ട്ടൂണിസ്റ്റ് പെന്‍സിലാശാന്‍ ചെയ്ത കാര്‍ട്ടൂണാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ താരം പങ്കുവെച്ചിരിക്കുന്നത്.


”നന്ദി പെന്‍സിലാശാന്‍’ എന്നും ഇതിനൊപ്പം കുറിച്ചിട്ടുണ്ട്.

സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, അനഘ, ശ്രിന്ദ, ലെന, നദിയ മൊയ്തു, ഫര്‍ഹാന്‍ ഫാസില്‍, മാലാ പാര്‍വതി, ജിനു ജോസഫ്, ഫര്‍ഹാന്‍ ഫാസില്‍, വീണ നന്ദകുമാര്‍, റംസാന്‍, സുദേവ് നായര്‍, നെടുമുടി വേണു, കെ.പി.എ.സി ലളിത തുടങ്ങി വലിയ താരനിര തന്നെയാണ് ഭീഷ്മ പര്‍വ്വത്തില്‍ അണിനിരന്നിരിക്കുന്നത്.


Content Highlight: Shine Tom Chacko motion cartoon video from Bheeshma Parvam by Pencilashan