മമ്മൂക്കയായിട്ട് അധികം ഇടപഴകാന്‍ നിക്കണ്ട, എന്ന് അമലേട്ടന്‍ പറഞ്ഞു; ഭീഷ്മ പര്‍വം ഷൂട്ടിങ് അനുഭവം പങ്കുവെച്ച് ഷൈന്‍ ടോം ചാക്കോ
Entertainment news
മമ്മൂക്കയായിട്ട് അധികം ഇടപഴകാന്‍ നിക്കണ്ട, എന്ന് അമലേട്ടന്‍ പറഞ്ഞു; ഭീഷ്മ പര്‍വം ഷൂട്ടിങ് അനുഭവം പങ്കുവെച്ച് ഷൈന്‍ ടോം ചാക്കോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 18th February 2022, 2:20 pm

ബിഗ് ബിക്ക് ശേഷം അമല്‍ നീരദ്- മമ്മൂട്ടി കൂട്ടുകെട്ടിലൊരുങ്ങിയ ഭീഷ്മ പര്‍വത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികള്‍. മാര്‍ച്ച് മൂന്നിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.

മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. നടന്‍ ഷൈന്‍ ടോം ചാക്കോയും ഒരു പ്രധാന വേഷത്തിലെത്തുന്നു. പീറ്റര്‍ എന്നാണ് ഷൈന്‍ ടോം ചാക്കോ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

എല്ലാ കഥാപാത്രങ്ങളുടെയും ക്യാരക്ടര്‍ പോസ്റ്ററുകള്‍ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്.

ഭീഷ്മ പര്‍വത്തിന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ഷൈന്‍ ടോം ചാക്കോ. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് സംസാരിക്കുകയായിരുന്നു താരം.

കൊറോണ രൂക്ഷമായിരുന്ന സമയത്തായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് എന്നും അതുകൊണ്ട് മമ്മൂക്കയുമായി അധികം ഇടപഴകാന്‍ സംവിധായകന്‍ അമല്‍ നീരദ് അനുവദിച്ചിരുന്നില്ലെന്നുമാണ് ഷൈന്‍ ടോം ചാക്കോ പറയുന്നത്.

”കൊറോണയുടെ ആധിക്യം സംഭവിച്ച സമയത്തായിരുന്നു ചിത്രത്തിന്റെ ഷൂട്ട്. അതുകൊണ്ട് മമ്മൂക്കയുടെ അടുത്തേക്ക് നമ്മളാരും അധികം പോകില്ല.

മമ്മൂക്കയായിട്ട് അധികം ഇടപഴകാന്‍ നിക്കണ്ട, എന്ന് അമലേട്ടനും പറഞ്ഞു. നമ്മള്‍ സ്വാഭാവികമായും മമ്മൂക്കയുടെ ദൂരെ പോയി നിന്നു.

സീന്‍ എടുക്കുന്ന സമയത്ത് മാത്രമേ അടുത്ത് വരുള്ളൂ. സീന്‍ എടുക്കുമ്പൊ പോലും അമല് മമ്മൂക്കയെ കുറച്ച് ദൂരെ ആയിരുന്നു നിര്‍ത്തിയിരുന്നത്, അടുത്ത് നിര്‍ത്തുകയേ ചെയ്തിരുന്നില്ല. കാരണം കൊറോണ അങ്ങനെ വ്യാപിച്ചിരുന്ന സമയമായിരുന്നു,” ഷൈന്‍ ടോം ചാക്കോ പറഞ്ഞു.


Content Highlight: Shine Tom Chacko about Bheeshma Parvam shooting with Amal Neerad and Mammootty