ജയാ ബച്ചനെതിരായ പരാമര്‍ശം: ഷിന്‍ഡെ മാപ്പ് പറഞ്ഞു
ഡൂള്‍ന്യൂസ് ഡെസ്‌ക്

അമിതാഭ് ബച്ചന്റെ ഭാര്യയും സമാജ്‌വാദി പാര്‍ട്ടി എം.പിയുമായ ജയാബച്ചനെതിരേ ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ നടത്തിയ പരാമര്‍ശം രാജ്യസഭയെ ബഹളമയമാക്കി. ആസാം സംഘര്‍ഷത്തെക്കുറിച്ച് സംസാരിക്കവേയായിരുന്നു സംഭവം. ഷിന്‍ഡെ സംസാരിച്ചുകൊണ്ടിരിക്കവെ ഇടയ്ക്ക് സംസാരിക്കാന്‍ ഒരുങ്ങിയ ജയാബച്ചനോട് അദ്ദേഹം പറഞ്ഞ മറുപടിയാണ് ബഹളത്തിനിടയാക്കിയത്. ആസാം സംഘര്‍ഷം ഗൗരവകരമായ ഒന്നാണെന്നും സിനിമാക്കഥയല്ലെന്നുമായിരുന്നു ഷിന്‍ഡെയുടെ മറുപടി. പ്രസ്താവന വിവാദമായതോടെ ഷിന്‍ഡെ ജയാബച്ചനോട് ഖേദം പ്രകടിപ്പിച്ചു.