എഡിറ്റര്‍
എഡിറ്റര്‍
ശിഖര്‍ ധവാനെ ക്രിക്കറ്റിന് നഷ്ടമാകുമോ?
എഡിറ്റര്‍
Friday 14th June 2013 12:56pm

shikhar-dawan

ഇന്ത്യന്‍ ടീമിന്റെ ഉയരങ്ങളിലെത്തുമെന്ന് എല്ലാവരും പ്രവചിച്ച താരമാണ് ശിഖര്‍ ധവാന്‍. കളിച്ച അന്താരാഷ്ട്ര മത്സരങ്ങളില്‍ മൂന്ന് സെഞ്ച്വറികള്‍ അനായാസം നേടിയെടുത്ത് ശിഖര്‍ തന്റെ കഴിവ് വെളിപ്പെടുത്തുകയും ചെയ്തു.

ശിഖര്‍ ധവാന്റെ കളി കണ്ടവരെല്ലാം തന്നെ ഇനി മുന്നോട്ടുള്ള ഇന്ത്യന്‍ ടീമിന്റെ അമരത്ത് ഇദ്ദേഹമാകും ഉണ്ടാവുകയെന്ന് ഉറപ്പിച്ചു. ഇന്ത്യന്‍ ബാറ്റിങ്ങിന്റെ ഭാവി ഇനി ശിഖര്‍ ധവാന്റെ കൈകളിലാണെന്ന് ഇതിഹാസ താരം കപില്‍ ദേവ് വരെ പ്രവചിച്ചു.

Ads By Google

എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റിനോട് വിടപറയാനുള്ള ഒരുക്കത്തിലാണ് ധവാന്‍ എന്നാണ് അറിയുന്നത്. നാഷണല്‍ സ്‌ക്വാഡിലേക്കുള്ള അംഗങ്ങളില്‍ തന്നെ തിരഞ്ഞെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഈ തീരുമാനം. ഇക്കാര്യം കോച്ച് തരക് സിന്‍ഹയോടാണ് ശിഖര്‍ വെളിപ്പെടുത്തിയത്.

നാഷണല്‍ സ്‌ക്വാഡില്‍ ശിഖറിന്റെ പേര് ഇല്ലാത്തതില്‍ അദ്ദേഹം തികച്ചും നിരാശവാനാണ്. തന്നേക്കാള്‍ ജൂനിയറായ വിരാട് കോഹ്‌ലിയെപ്പോലുള്ള താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടും തനിയ്ക്ക് അവസരം നിഷേധിച്ചതില്‍ ശിഖറിന് അങ്ങേയറ്റത്തെ വിഷമമുണ്ടെന്നും കോച്ച് പറയുന്നു.

ശിഖര്‍ എന്നോട് ചോദിച്ചിരുന്നു, ഞാന്‍ നല്ല കളിക്കാരല്ലേ, പിന്നെ എന്തുകൊണ്ടാണ് അവര്‍ എന്നെ പുറത്താക്കിയതെന്ന് ? ഇത്തരം അവഗണ സഹിക്കാനാവില്ലെന്നും അതിനേക്കാള്‍ ഭേദം ടീമില്‍ നിന്നും പോകുന്നതാണെന്നും അദ്ദേഹം എന്നോട് പറഞ്ഞു- സിന്‍ഹ പറഞ്ഞു.

ടീമില്‍ തുടരണമെന്ന് തന്നെയാണ് ഞാന്‍ ധവാനോട് പറഞ്ഞത്. പക്ഷേ അദ്ദേഹത്തെ അത് മനസിലാക്കിയെടുപ്പിക്കാന്‍ എന്നെ കൊണ്ട് സാധിക്കുന്നില്ല.

ശിഖര്‍ ധവാന്‍ മികച്ച കഴിവുള്ള താരമാണ്. അദ്ദേഹത്തിന്റെ കളിയില്‍ ഞാന്‍ പൂര്‍ണ തൃപ്തനുമാണ്. വിജയത്തിന് വേണ്ടി അങ്ങേയറ്റം പരിശ്രമിക്കാന്‍ തയ്യാറാകുന്ന വ്യക്തിയാണ്.

ടീം ഇന്ത്യയ്ക്ക് വേണ്ടി മികച്ച വിജയങ്ങള്‍ സമ്മാനിക്കാന്‍ കഴിവുള്ള താരം. എന്നിട്ടും അദ്ദേഹത്തെ എന്തുകൊണ്ട് നാഷണല്‍ സ്‌ക്വാഡില്‍ നിന്ന് പുറത്താക്കി എന്ന് മനസിലാകുന്നില്ല- സിന്‍ഹ പറഞ്ഞു.

അണ്ടര്‍ 19 ലോകകപ്പിലൂടെയാണ് ശിഖര്‍ ക്രിക്കറ്റ് ലോകത്തേക്ക് പ്രവേശിക്കുന്നത്. 2004 ല്‍ ആന്ധ്രാപ്രദേശിനെതിരെയായിരുന്നു മത്സരം.

തന്റെ കൂടെ അണ്ടര്‍ 19 ലോകക്കപ്പ് കളിച്ച ഗൗതം ഗംഭീറും, സുരേഷ് റെയ്‌നയും, വിരാട് കോഹ്‌ലിയും ദേശീയ ടീമില്‍ ഇടംപിടിച്ചപ്പോഴും    ദല്‍ഹി ടീമിലും ഐ.പി.എല്ലിലുമായി കളിക്കാനായിരുന്നു ധവാന്റെ യോഗം

2010 ല്‍ അരങ്ങേറ്റം കുറിച്ചതിന് ശേഷം ദേശീയ ജഴ്‌സിയില്‍ 5 ഏകദിനങ്ങളും ഒരു ടി20 മത്സരവും മാത്രമാണ് ധവാന് കളിക്കാനായത്.

shikhar2മൊഹാലിയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന ടെസ്റ്റ് മത്സരമായിരുന്നു ഒരു തരത്തില്‍ ശിഖറിന്റെ കരിയര്‍ ഗ്രാഫ് ഉയര്‍ത്തിയത്.174 പന്തില്‍ 187 റണ്‍സ് എടുത്ത് ശിഖര്‍ ചരിത്രം കുറിച്ചു.

അരങ്ങേറ്റ ടെസ്റ്റില്‍ ഏറ്റവും വേഗതയേറിയ സെഞ്ചുറി നേടിയ കളിക്കാരന്‍ എന്ന ബഹുമതി ശിഖറിന് സ്വന്തമായി. അരങ്ങറ്റ ടെസ്റ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് കണ്ടെത്തിയ കളിക്കാരനും ശിഖര്‍ തന്നെ.

ചാമ്പ്യന്‍ ട്രോഫി ഏകദിന മത്സരത്തില്‍ സൗത്ത് ആഫ്രിക്കയ്ക്കതെിരെ 94 പന്തില്‍ 114 റണ്‍സ് എടുത്തുകൊണ്ടായിരുന്നു അടുത്ത പ്രകടനം. മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തിലെ ഏറ്റവും മികച്ച വ്യക്തിഗത സ്‌കോര്‍ എടുത്ത റെക്കോര്‍ഡും ശിഖറിന് സ്വന്തം.

ധവാന്റെ 12 വയസുമുതല്‍ പരിശീലിപ്പിക്കുന്ന കോച്ച് സിന്‍ഹയ്ക്ക് ധവാന്റെ കഴിവ് നന്നായി അറിയാം. പ്രായത്തില്‍ കവിഞ്ഞ പക്വതയുള്ള ശിഖറിന് ഇന്ത്യന്‍ ക്രിക്കറ്റില്‍ മികച്ച സംഭാവന തന്നെ നല്‍കാന്‍ കഴിയുമായിരുന്നെന്ന് ഇദ്ദേഹം ഉറച്ച് വിശ്വസിക്കുന്നു.

പേടികൂടാതെ ഗ്രൗണ്ടില്‍ നില്‍ക്കാനുള്ള കഴിവ് തന്നെയാണ് ശിഖറിന്റെ പല വിജയങ്ങള്‍ക്കും കാരണം. അദ്ദേഹത്തിന്റെ വിക്കറ്റിന്റെ വില അറിഞ്ഞുകൊണ്ട് തന്നെയാണ് അദ്ദേഹം കളിക്കാന്‍ ഇറങ്ങാറ്. ഓരോ അവസരങ്ങളും നിഷേധിക്കുന്നത് കളിയോടുള്ള അദ്ദേഹത്തിന്റെ അടങ്ങാത്ത ആവേശത്തിന് ഏല്‍ക്കുന്ന തിരിച്ചടിയാണ്.

ക്രിക്കറ്റില്‍ ഇതെല്ലാം സ്വാഭാവികമാണെന്ന് പറയാന്‍ ശ്രമിക്കുമ്പോഴും എന്തിന്റെ പേരിലാണ് അദ്ദേഹത്തെ മാറ്റി നിര്‍ത്തിയെന്ന് ഒരു വേള താനും ചിന്തിച്ചുപോവുകയാണെന്ന് സിന്‍ഹ പറയുന്നു.

Advertisement