എഡിറ്റര്‍
എഡിറ്റര്‍
യു.പിയിലെ രാമപ്രതിമയ്ക്ക് വെള്ളിയില്‍ തീര്‍ത്ത അമ്പുകള്‍ നല്‍കുമെന്ന് ശിയാ വഖഫ് ബോര്‍ഡ്
എഡിറ്റര്‍
Tuesday 17th October 2017 6:12pm

 

ലക്‌നൗ: യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നിര്‍മിക്കാന്‍ പോകുന്ന രാമപ്രതിമയ്ക്ക് 10 സ്വര്‍ണ്ണ അമ്പുകള്‍ നല്‍കുമെന്ന് ഉത്തര്‍പ്രദേശ് ശിയാ വഖഫ് ബോര്‍ഡ്.

രാമപ്രതിമ ഇന്ത്യയുടെ അഭിമാനമായിരിക്കുമെന്നും ഇത് ഉത്തര്‍പ്രദേശിനെ ലോകഭൂപടത്തിലെത്തിക്കുമെന്നും ബോര്‍ഡ് ചെയര്‍മാന്‍ വസീം റിസ്‌വി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനയച്ച കത്തില്‍ പറയുന്നു.

മേഖലയിലെ നവാബുമാര്‍ ആയോധ്യയിലെ രാമക്ഷേത്രങ്ങളെ ബഹുമാനിച്ചിരുന്നുവെന്നും 1739ല്‍ നവാബ് ഷൂജാ ഉദ് ദൗളയാണ് ഹനുമാന്‍ ഗഡി ക്ഷേത്രത്തിനായി ഭൂമി നല്‍കിയത്. 1775 മുതല്‍ 1793 വരെയുള്ള കാലഘട്ടത്തില്‍ ആസിഫ് ഉദ് ദൗള നവാബായിരിക്കെ ക്ഷേത്രനിര്‍മാണത്തിനായി സാമ്പത്തിക സഹായം നല്‍കിയിരുന്നതായും റിസ്‌വി പറയുന്നു.


Read more:   രോഗമല്ല ആധാര്‍ തന്നെയാണ് ഈ 11 കാരിയെ കൊന്നത്


രാമപ്രതിമ നിര്‍മാണത്തിനെതിരെ മുസ്‌ലിം പെഴ്‌സണല്‍ ബോര്‍ഡിന്റെ സഫരിയാബ് ജീലാനിയും ഹൈദരാബാദ് എം.പി അസദുദ്ദീന്‍ ഒവൈസിയും രംഗത്ത് വന്നിരുന്നു. സര്‍ക്കാരിന്റെ പ്രതിമാ നിര്‍മാണം മതേതരമൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ലെന്ന് ഇവര്‍ പറഞ്ഞിരുന്നു.

അയോധ്യയില്‍ സരയൂ നദീ തീരത്താണ് 100 മീറ്റര്‍ ഉരമുള്ള ശ്രീരാമന്റെ പ്രതിമ നിര്‍മിക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ തീരുമാനിച്ചത്.

Advertisement