എഡിറ്റര്‍
എഡിറ്റര്‍
ഷെറിന്റെ കൊലപാതകം; വളര്‍ത്തച്ഛന്‍ വെസ്ലി മാത്യൂസ് അറസ്റ്റില്‍
എഡിറ്റര്‍
Tuesday 24th October 2017 1:38pm

ടെക്‌സാസ്: അമേരിക്കയിലെ ടെക്‌സസില്‍ മൂന്ന് വയസുകാരി ഷെറിന്റെ തിരോധാനത്തില്‍ വളര്‍ത്തച്ഛന്‍ വെസ്‌ലി മാത്യൂസിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഷെറിന്‍ മാത്യൂസിന്റേത് കൊലപാതകമാണെന്ന് പൊലീസ് ഉറപ്പിച്ചതായി സൂചന. ഷെറിനെ കാണാതായതിനെക്കുറിച്ച് നേരത്തെ പറഞ്ഞതില്‍നിന്ന് വ്യത്യസ്തമായ മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.

എന്താണ് വെസ്‌ലി മാത്യൂസിന്റെ പുതിയ മൊഴിയെന്ന് പൊലീസ് പുറത്തുവിട്ടിട്ടില്ല. പാലു കുടിക്കാത്തതിന് പുറത്തു നിര്‍ത്തിയപ്പോള്‍ കുട്ടിയെ കാണാതായെന്നാണു ആദ്യമൊഴി. കുട്ടിയെ ക്രൂരമായി പരുക്കേല്‍പ്പിച്ചു എന്നതുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.


Dont Miss സ്മൃതി ഇറാനിക്ക് ബുദ്ധിയില്ലെന്നാണോ അപ്പോള്‍ താങ്കള്‍ പറയുന്നത്; സിനിമക്കാര്‍ മണ്ടന്‍മാരാണെന്ന ബി.ജെ.പി നേതാവിനെ ‘കൊട്ടി ‘നടന്‍ ശേഖര്‍ സുമന്‍


വീടിന് സമീപത്തെ കലുങ്കില്‍ നിന്നാണ് റിച്ചാട്‌സണ്‍ പൊലീസ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായ ശേഷം മാത്രമേ മൃതദേഹം ഷെറിന്റേതാണോയെന്ന് സ്ഥിരീകരിക്കാനാകുക എന്ന് പൊലീസ് അറിയിച്ചിരുന്നു.

ഷെറിന്‍ മാത്യൂസിന്റെ മരണം കൊലപാതകമാണെന്ന നിഗമനത്തിലേക്കു പൊലീസിനെ നയിച്ചതു വെസ്ലി മാത്യൂസിന്റെ കാറിനുള്ളിലെ മാറ്റില്‍നിന്നു ലഭിച്ച ഡി.എന്‍.എ സാംപിളുകളാണ്. കുഞ്ഞിന്റെ മൃതദേഹം ഷെറിന്റേതു തന്നെയെന്നാണു പൊലീസിന്റെ നിഗമനമെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഈ മാസം 7നാണ് ഷെറിന്‍ മാത്യുവിനെ ഭക്ഷണം കഴിക്കാത്തതിന് രക്ഷിതാക്കള്‍ വീടിന് പുറത്ത് നിര്‍ത്തിയത്. ഷെറിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് വളര്‍ത്തച്ചന്‍ വെസ്‌ലി മാത്യൂസിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു.

ഞായറാഴ്ചയാണു പൊലീസ് നായ്ക്കളുടെ സഹായത്തോടെ മൃതദേഹം കണ്ടെത്തിയത്.വീട്ടില്‍ വച്ചുതന്നെ കൊലപാതകം നടന്നുവെന്ന നിഗമനത്തിലാണു പൊലീസ്. വീട്ടില്‍നിന്ന് അഞ്ചു മൊബൈല്‍ ഫോണുകള്‍, മൂന്നു ലാപ്‌ടോപ്, ഒരു ടാബ്, ഒരു ക്യാമറ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.

Advertisement