എഡിറ്റര്‍
എഡിറ്റര്‍
വിജയിയുടെ നായികയായെത്തുമോ?; സത്യാവസ്ഥ വെളിപ്പെടുത്തി ഷെറില്‍
എഡിറ്റര്‍
Monday 18th September 2017 3:06pm

 

കൊച്ചി: ജിമിക്കി കമ്മല്‍ എന്ന പാട്ട് സോഷ്യല്‍മീഡിയയില്‍ വൈറലായതിന് പിന്നില്‍ കാക്കനാട്ടെ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് കൊമേഴ്‌സ് അധ്യാപിക ഷെറിലിനും കൂട്ടുകാര്‍ക്കും ഉള്ള പങ്ക് ചെറുതല്ല. നൃത്തം യൂട്യൂബില്‍ ഹിറ്റായതിന് പിന്നാലെ ഷെറിലിന് വിജയ്യുടെ നായികയാവാനുള്ള അവസരം ലഭിച്ചെന്ന വാര്‍ത്ത പുറത്ത് വന്നിരുന്നു.


Also Read: കങ്കാരു വേട്ടയ്ക്ക് പാണ്ഡ്യ ഇറങ്ങിയത് മുംബൈ ഇന്ത്യന്‍സിന്റെ ഗ്ലൗവ്‌സുമായി; ദേശീയ ടിമിലെ മുംബൈ ഗ്ലൗവിന്റെ കാരണമിതാണ്


ഒടുവില്‍ വാര്‍ത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് ഷെറില്‍. മനോരമ ന്യുസ് ഡോട്ട് കോമിനോടാണ് ഷെറിലിന്റെ പ്രതികരണം. ചിത്രത്തില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടോ എന്നd ചോദിച്ച് സംവിധായകന്‍ രവികുമാറിന്റെ ഓഫീസില്‍ നിന്ന് വിളി വന്നു എന്നത് സത്യമാണെന്ന് ഷെറില്‍ പറഞ്ഞു.

‘ഏതാണ് വേഷമെന്നോ, നായികയാണോ എന്നൊന്നും പറഞ്ഞില്ല. ആ സമയത്ത് ഞാന്‍ ക്ലാസില്‍ പഠിപ്പിക്കുകയായിരുന്നു. അഭിനയിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ തിരിച്ചു വിളിക്കാന്‍ പറഞ്ഞിരുന്നു. രവികുമാര്‍ സാര്‍ അടുത്തതായി സംവിധാനം ചെയ്യുന്നത് വിജയ് ചിത്രമാണെന്നു കേട്ടിരുന്നു. തിരിച്ചുവിളിച്ച ഞാന്‍ അഭിനയിക്കാന്‍ താല്‍പര്യമില്ല എന്ന രീതിയിലാണ് സംസാരിച്ചത്.’


Dont Miss: റോഹിംഗ്യന്‍ മുസ്‌ലിംകള്‍ രാജ്യസുരക്ഷയ്ക്കു ഭീഷണിയെന്ന് കേന്ദ്രസര്‍ക്കാര്‍; സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു


‘എനിക്ക് അധ്യാപനവുമായി മുന്നോട്ടു പോകാനാണിഷ്ടം. ടീച്ചിങ്ങിനെ മനസുകൊണ്ട് ജോലിയായി സ്വീകരിച്ചു കഴിഞ്ഞു. അതുകൊണ്ട് സിനിമയില്‍ നിന്ന് ഓഫറുകള്‍ വന്നാലും സ്വീകരിക്കുന്നില്ല എന്നാണ് തീരുമാനം’ ഷെറില്‍ പറയുന്നു.

Advertisement