'രാമുലോ രാമുലാ' പാട്ടിന്റെ ഹിന്ദി വേര്‍ഷന്‍; ഷെഹ്‌സാദയിലെ പുതിയ പാട്ട് പുറത്ത്
Entertainment news
'രാമുലോ രാമുലാ' പാട്ടിന്റെ ഹിന്ദി വേര്‍ഷന്‍; ഷെഹ്‌സാദയിലെ പുതിയ പാട്ട് പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 24th January 2023, 6:11 pm

കാര്‍ത്തിക് ആര്യന്‍ നായകനായ ഷെഹ്‌സാദയിലെ പുതിയ പാട്ട് പുറത്ത്. കാര്‍ത്തിക് ആര്യനും കൃതി സനോണുമാണ് പാട്ടിലുള്ളത്. ചേദ്ഖനിയാന്‍ എന്ന പാട്ടാണ് പുറത്തുവിട്ടിരിക്കുന്നത്.

അല്ലു അര്‍ജുന്‍ നായകനായ അല വൈകുണ്ഠപുരമുലോ എന്ന സിനിമയുടെ ഹിന്ദി റീമേക്കാണ് ഷെഹ്‌സാദ. ചിത്രത്തിലെ പ്രേക്ഷകര്‍ ഏറ്റെടുത്ത ‘രാമുലോ രാമുലാ’…’ എന്ന ഗാനത്തിന്റെ ഹിന്ദി വെര്‍ഷനാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.

രോഹിത്ത് ധവാന്‍ സംവിധാനം ചെയ്ത ചിത്രം ടി-സീരീസ് ഫിലിംസ്, ഹരിക ആന്‍ഡ് ഹാസിന്‍ ക്രിയേഷന്‍സ്, ഗീത ആര്‍ട്‌സ്, ബ്രാറ്റ് ഫിലിംസും കാര്‍ത്തിക് ആര്യനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.

2023ലെ കാര്‍ത്തികിന്റെ ആദ്യ റിലീസാണ് ഷെഹ്സാദ. പരേഷ് റാവല്‍, രാജ്പാല്‍ യാദവ്, മനീഷ കൊയ്‌രാള, റോണിത് റോയ്, സച്ചിന്‍ ഖേദേക്കര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. കാര്‍ത്തിക് ആര്യന്റെ 2022ല്‍ പുറത്തിറങ്ങിയ ഭൂല്‍ ഭുലയ്യ 2 ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.


അര്‍ജിത്ത് സിങും നിഖിത ഗാന്ദിയും ചേര്‍ന്ന് ആലപിച്ച പാട്ടിന്റെ സംഗീതം പ്രീതമാണ്. വരികള്‍ എഴുതിയത് ഐ. പി. സിംങ്, ശ്ലോക് ലാല്‍, കൊറിയോഗ്രാഫര്‍: ഗണേഷ് ആചാര്യ, ഛായാഗ്രാഹകന്‍: അനില്‍ മേത്ത എന്നിവരാണ്.

അതേസമയം, അല വൈകുണ്ഠപുരമുലോയില്‍ പൂജാ ഹെഗ്ഡെ, തബു, ജയറാം, സുശാന്ത്, നിവേത പേതുരാജ് എന്നിവരായിരുന്നു അല്ലു അര്‍ജുനൊപ്പം അഭിനയിച്ച മറ്റ് അഭിനേതാക്കള്‍. ചിത്രം പ്രൊഡ്യൂസ് ചെയ്തതും അല്ലു അര്‍ജുന്‍ തന്നെയായിരുന്നു.

മികച്ച പ്രതികരണം ലഭിച്ച ചിത്രം ബോക്‌സ് ഓഫീസില്‍ വിജയമായിരുന്നു. മികച്ച തെലുങ്ക് ചിത്രത്തിനുള്ള അവാര്‍ഡ് ഉള്‍പ്പടെ പത്ത് സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡുകളും അല വൈകുണ്ഠപുരമുലോ നേടിയിരുന്നു.

content highlight: shehzadha movie new song out