എഡിറ്റര്‍
എഡിറ്റര്‍
Recipe
ഷവര്‍മ പ്ലെയ്റ്റ് തയ്യാറാക്കാം
എഡിറ്റര്‍
Saturday 28th October 2017 1:03pm

ഷവര്‍മ ഹോട്ടലില്‍ നിന്നും കഴിക്കാന്‍ ഇപ്പോള്‍ പലര്‍ക്കും ഭയമാണ്. കേടായ ചിക്കന്‍ ഉപയോഗിച്ചുണ്ടാക്കിയ ഷവര്‍മ കഴിച്ച് മരിച്ച സംഭവങ്ങളടക്കമാണ് ആളുകളെ ഭയപ്പെടുത്തിയത്. എന്നാല്‍ ഷവര്‍മയോടുള്ള ഇഷ്ടം ഇനി മാറ്റിവെക്കേണ്ട. നിങ്ങള്‍ക്ക് വീട്ടിലുണ്ടാക്കാം അടിപൊളി ഹെല്‍ത്തി ഷവര്‍മ.

ചേരുവകള്‍:

കുബ്ബൂസ്: ആവശ്യത്തിന്
എല്ലില്ലാത്ത ചിക്കന്‍: ആറുപീസ്
കുരുമുളക്: ആവശ്യത്തിന്
മുളകുപൊടി: ഒരു ടേബിള്‍സ്പൂണ്‍
ജീരകപ്പൊടി: ഒരു ടേബിള്‍സ്പൂണ്‍
മല്ലിപ്പൊടി: ഒരു ടേബിള്‍സ്പൂണ്‍
വെളുത്തുള്ളി സോസ്: അരക്കപ്പ്
നാരങ്ങാ നീര്: രണ്ടു ടേബിള്‍സ്പൂണ്‍
കാബേജ്: ചെറുതായി അരിഞ്ഞത്
ഉള്ളി: ഒന്ന് ചെറുതായി അരിഞ്ഞത്
കാരറ്റ്: ഒന്ന്
പഞ്ചസാര: ഒരു ടീസ്പൂണ്‍
ഉപ്പ്: ആവശ്യത്തിന്

തയ്യാറാക്കുന്നവിധം:

ചിക്കന്‍ ഒരു പാത്രത്തിലെടുത്ത് മുളകുപൊടി,ഉപ്പ്, ജീരകപ്പൊടി, മല്ലിപ്പൊടി, നാരങ്ങാനീര്, വെളുത്തുള്ളി സോഴ്‌സ് എന്നിവ നന്നായി മിക്‌സ് ചെയ്യുക. രണ്ടു മണിക്കൂര്‍ ഇത് അടച്ചുവെയ്ക്കുക.
250 ഡിഗ്രി ഗ്രില്‍ മോഡില്‍ ഓവന്‍ ചൂടാക്കി ബേക്കിങ് ട്രേയില്‍ ഓയില്‍ പുരട്ടിവെക്കുക. ഈ ട്രേയില്‍ ചിക്കന്‍ വെച്ചശേഷം 40മിനിറ്റോളം വേവിക്കുക.
ഈ ചിക്കന്‍ ചെറിയ പീസാക്കി മുറിക്കുക.

ശേഷം തയ്യാറാക്കിവെച്ചിരിക്കുന്ന കാബേജും ഉള്ളിയും കാരറ്റും നന്നായി മിക്‌സ് ചെയ്യുക. ഇതിലേക്ക് അല്പം ഉപ്പും, നാരങ്ങാനീരും ചേര്‍ക്കുക. ബ്രഡിനൊപ്പം വിളമ്പാം.

Advertisement