പ്രിയ വാര്യര്‍ കണ്ണുചിമ്മുന്ന പെണ്‍കുട്ടിയായല്ല സൂപ്പര്‍താരമായി അറിയപ്പെടും: ശത്രുഘ്നന്‍ സിന്‍ഹ
Bollywood
പ്രിയ വാര്യര്‍ കണ്ണുചിമ്മുന്ന പെണ്‍കുട്ടിയായല്ല സൂപ്പര്‍താരമായി അറിയപ്പെടും: ശത്രുഘ്നന്‍ സിന്‍ഹ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 10th March 2019, 5:56 pm

ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച പ്രിയ പ്രകാശ് വാര്യര്‍ ഒരിക്കല്‍ സൂപ്പര്‍താരമാകുമെന്ന് ബോളിവുഡ് താരവും എം.പിയുമായ ശത്രുഘ്നന്‍ സിന്‍ഹ. പ്രിയ സൂപ്പര്‍ താരം ആകുന്നതു വരെ അവരുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ആസ്വദിക്കാനും ശത്രുഘ്നന്‍ സിന്‍ഹ പറഞ്ഞു.

ഒരു കണ്ണുചിമ്മല്‍ ആരെയെങ്കിലും സൂപ്പര്‍താരമാക്കുമോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ശത്രുഘ്നന്‍ സിന്‍ഹയുടെ മറുപടിയാണ് ഇത്. ഫിലിം ഫെയര്‍ മാഗസിന്റെ റാപ്പിഡ് ഫയര്‍ റൗണ്ടിലാണ് ശത്രുഘ്നന്‍ സിന്‍ഹ പ്രിയയെക്കുറിച്ച് സംസാരിച്ചത്.


“എന്റെ വാക്കുകള്‍ കുറിച്ചു വച്ചോളൂ. പ്രിയ കേവലം കണ്ണുചിമ്മുന്ന ഒരു പെണ്‍കുട്ടിയായല്ല ഒരു സൂപ്പര്‍താരമായി ഒരിക്കല്‍ അറിയപ്പെടും. വളരെ പെട്ടന്ന് തന്നെ പ്രിയ ആ നേട്ടത്തിലേക്ക് കുതിക്കും. അതുവരെ അവരുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ആസ്വദിക്കൂ”- ശത്രുഘ്നന്‍ സിന്‍ഹ പറഞ്ഞു.

പ്രിയയുടെ ആദ്യ ബോളിവുഡ് ചിത്രവും വിവാദത്തില്‍ ആയിരുന്നു. ശ്രീദേവി ബംഗ്ലാവ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് നടി ശ്രീവിദ്യയുടെ ജീവിതവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് താരത്തിന്റെ ഭര്‍ത്താവും പ്രമുഖ നിര്‍മ്മാതാവുമായ ബോണി കപൂര്‍ പരാതി നല്‍കിയിരുന്നു.