ബോളിവുഡിലെ 'മോസ്റ്റ് ടോക്ഡ് എബൗട്ട്' ട്വിറ്റര്‍ അക്കൗണ്ട് ഷാരൂഖിന്റേത്; പട്ടികയില്‍ പേര് വന്ന ഏക നടന്‍
Bollywood
ബോളിവുഡിലെ 'മോസ്റ്റ് ടോക്ഡ് എബൗട്ട്' ട്വിറ്റര്‍ അക്കൗണ്ട് ഷാരൂഖിന്റേത്; പട്ടികയില്‍ പേര് വന്ന ഏക നടന്‍
ന്യൂസ് ഡെസ്‌ക്
Thursday, 6th December 2018, 11:14 pm

മുംബൈ: ട്വിറ്റര്‍ പ്രതിവര്‍ഷം പുറത്തിറക്കുന്ന മോസ്റ്റ് ടോക്ഡ് എബൗട്ട് അക്കൗണ്ടുകളുടെ പട്ടികയില്‍ ഷാരൂഖ് ഖാന്റെ അക്കൗണ്ട്. ഇത്തവണ ബോളിവുഡില്‍ നിന്നും മറ്റൊരു നടീ നടന്മാരുടെയും അക്കൗണ്ടുകള്‍ പട്ടികയില്‍ വന്നിട്ടില്ല.

ഷാരൂഖ് ഖാന്‍ എന്നും ബോളിവുഡിലെ ടെക്ക് സാവി ആയിരുന്നു. പക്ഷേ മറ്റാരുടെയും അക്കൗണ്ട് ഇടം പിടിക്കാത്ത പട്ടികയില്‍ ഷാരൂഖ് വന്നത് ആരാധകരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.

Also Read:  മേഘതാതു ഡാം: അണക്കെട്ട് നിര്‍മ്മിക്കാന്‍ കര്‍ണാടകത്തിന് അനുമതി നല്‍കിയ കേന്ദ്ര നടപടിക്കെതിരെ ഐക്യഖണ്ഡേന പ്രമേയം അംഗീകരിച്ച് തമിഴ്‌നാട് നിയമസഭ

ഇന്ത്യയിലെ പത്ത് മോസ്റ്റ് ടോക്ഡ്് എബൗട്ട് അക്കൗണ്ടുകളില്‍ 7ാം സ്ഥാനമാണ് ഷാരൂഖ് ഖാന് ലഭിച്ചത്. പവന്‍ കല്ല്യാണ്‍, തമിഴ്‌നടന്‍ വിജയ് തുടങ്ങിയവരാണ് സിനിമാരംഗത്ത് നിന്ന് പട്ടികയില്‍ ഇടം നേടിയ മറ്റുള്ളവര്‍.

ലൊക്കേഷനിലുള്ളപ്പോഴും കുടുംബത്തോടൊപ്പമുള്ളപ്പോഴുമെല്ലാം ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്ക് വെക്കാന്‍ മടി കാണിക്കാത്തത് കൊണ്ടാണ് ഈ പട്ടികയില്‍ ഇടം നേടിയത് എന്നാണ് ആരാധകര്‍ പറയുന്നത്.