ഒന്നുമില്ലേലും അയാളൊരു ക്യാപ്റ്റനല്ലേ, ട്രോളുമ്പോള്‍ അതെങ്കിലും ആലോചിക്കേണ്ടേ; രോഹിത് ശര്‍മയെയും അജിന്‍ക്യ രഹാനെയെയും ട്രോളി ഷാര്‍ദുല്‍ താക്കൂര്‍
Sports News
ഒന്നുമില്ലേലും അയാളൊരു ക്യാപ്റ്റനല്ലേ, ട്രോളുമ്പോള്‍ അതെങ്കിലും ആലോചിക്കേണ്ടേ; രോഹിത് ശര്‍മയെയും അജിന്‍ക്യ രഹാനെയെയും ട്രോളി ഷാര്‍ദുല്‍ താക്കൂര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 18th March 2022, 5:12 pm

ചെന്നൈ സൂപ്പര്‍ കിംഗ്‌സിനൊപ്പം രണ്ട് ഐ.പി.എല്‍ കിരീടം നേടിയ താരമാണ് ഷാര്‍ദുല്‍ താക്കൂര്‍. ഐ.പി.എല്ലില്‍ മാത്രമല്ല, ദേശീയ ടീമിലും പലകുറി തന്റെ സാന്നിധ്യമറിയിച്ച താരം നിരവധി വിക്കറ്റുകളും ഇന്ത്യക്കായി നേടിയിട്ടുണ്ട്.

ഇപ്പോള്‍ ഷാര്‍ദുല്‍ പങ്കുവെച്ച ഫോട്ടോയാണ് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാവുന്നത്. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്കും ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് അജിന്‍ക്യ രഹാനെയ്ക്കും ഒപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിനൊപ്പമുള്ള രസകരമായ ക്യാപ്ഷനാണ് ആരാധകര്‍ ആഘോഷമാക്കുന്നത്.

ഷാര്‍ദുലിന്റെ ഇടത്തും വലത്തുമായി നില്‍ക്കുന്ന രോഹിത്തിനെയും രഹാനെയെയും ബോഡി ഗാര്‍ഡുകളോടുപമിച്ചാണ് താരം ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.

‘ബോഡി ഗാര്‍ഡുകള്‍ കൂടെയുള്ളത് താന്‍ പ്രശസ്തനായി എന്നതിന്റെ അടയാളമാമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്,’ എന്നായിരുന്നു താരം ഫോട്ടോയ്ക്ക് നല്‍കിയ ക്യാപ്ഷന്‍.

നിരവധി ആരാധകരാണ് ഫോട്ടോയ്ക്ക് കമന്റുമായെത്തുന്നമത്.

ഐ.പി.എല്ലിന്റെ പുതിയ സീസണില്‍ ദല്‍ഹി ക്യാപിറ്റല്‍സ് 10.75 കോടി രൂപയ്ക്കായിരുന്നു ബൗളിംഗ് ഓള്‍റൗണ്ടറായ താക്കൂറിനെ സ്വന്തമാക്കിയത്. ഷാര്‍ദുല്‍ താക്കൂറിന് പുറമെ അക്‌സര്‍ പട്ടേല്‍, കുല്‍ദിപ് യാദവ്, നോര്‍ട്‌ജെ എന്നിവരാണ് ദല്‍ഹിയുടെ ബൗളിംഗ് കരുത്ത്.

മാര്‍ച്ച് 27നാണ് ദല്‍ഹിയുടെ ആദ്യ മത്സരം. അഞ്ച് തവണ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെയാണ് ദല്‍ഹിക്ക് നേരിടാനുള്ളത്.

content highlight: Shardul Thakur teases Rohit Sharma, Ajinkya Rahane in hilarious post