എഡിറ്റര്‍
എഡിറ്റര്‍
മിയാമി ഓപ്പണ്‍: മരിയ ഷറപ്പോവ ഫൈനലില്‍
എഡിറ്റര്‍
Friday 29th March 2013 10:33am

മിയാമി: റഷ്യന്‍ ടെന്നീസ് ഇതിഹാസം മരിയ ഷറപ്പോവ മിയാമി ഓപ്പണ്‍ ഫൈനലില്‍ കടന്നു. ജലേനാ ജാങ്കോവിച്ചിനെ പരാജയപ്പെടുത്തിയാണ് ഷറപ്പോവ ഫൈനലിലേക്ക് യോഗ്യത നേടിയത്. 

Ads By Google

ഷറപ്പോവയുടെ മിയാമിയിലെ ആറാം ഫൈനല്‍ മത്സരമാണ് ഇനി വരാനിരിക്കുന്നത്‌. 2005,2006,2011 വര്‍ഷങ്ങളില്‍ ഈ താരം ഫൈനലിലെത്തിയെങ്കിലും കിരീടം സ്വന്തമാക്കാനായില്ല.

ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ കിരീടം സ്വന്തമാക്കാനുള്ള കഠിന പരിശ്രമത്തിലാണ് ഷറപ്പോവ. സ്‌കോര്‍ നില 6-2,6-1 .

തന്റെ ആരാധകരാണ് തന്റെ ശക്തിയെന്നും ഞാന്‍ മിയാമി സിറ്റിയെ ഒരുപാട് ഇഷ്ടപ്പെടുന്നുവെന്നും താന്‍ ചെറിയ കുട്ടിയായിരുന്നപ്പോള്‍ ഇവിടെ എത്തിയിരുന്നു. ഇവിടെ വിജയം നേടുവാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും ഷറപ്പോവ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പുരുഷവിഭാഗം മത്സരത്തില്‍ ആന്റി മുറെ സെമിയിലെത്തി. ക്രൊയേഷ്യന്‍ താരം മാരിന്‍ ക്ലിക്കിനെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ നില 6-3, 6-4

Advertisement