എഡിറ്റര്‍
എഡിറ്റര്‍
‘ആ വിക്കറ്റ് എനിക്കും അത്ഭുതം’; നൂറ്റാണ്ടിലെ പന്തിനെക്കുറിച്ച് മനസ്സു തുറന്ന് ഷെയ്ന്‍ വോണ്‍
എഡിറ്റര്‍
Thursday 14th September 2017 11:26pm

 

മെല്‍ബണ്‍: ക്രിക്കറ്റ് ആരാധകര്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത നിമിഷമായിരുന്നു 24 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇംഗ്ലീഷ് താരത്തിന്റെ വിക്കറ്റെടുത്ത ഷെയ്ന്‍ വോണിന്റെ ‘നൂറ്റാണ്ടിലെ പന്ത്’. കാലമെത്ര കഴിഞ്ഞാലും ആ വിക്കറ്റും അതിന്റെ ഉടമയും കളിയാരാധകര്‍ക്ക് അത്ഭുതമാകും.


Also Read: മരണമൊഴിയും പരിഗണിച്ചില്ല; പെഹ്‌ലു ഖാന്‍ വധക്കേസിലെ ആറുപേരെയും രാജസ്ഥാന്‍ പൊലീസ് വെറുതേ വിട്ടു


എന്നാല്‍ ആരാധകരെപ്പോലെ തനിക്കും ആ വിക്കറ്റ് അത്ഭുതമാണെന്ന പറഞ്ഞിരിക്കുകയാണ് ഓസീസ് ഇതിഹാസം ഷെയ്ന്‍ വോണ്‍. തികച്ചും ആകസ്മികമായി സംഭവിച്ചതാണതെന്നും വോണ്‍ പറഞ്ഞു.

‘ആ പന്ത് എനിക്കിപ്പോഴും ഒരു സ്വപ്നം പോലെയാണ്. കരിയറിന്റെ പിന്നീടൊരു ഘട്ടത്തിലും എനിക്ക് അതുപോലൊരു പന്തെറിയാനായിട്ടില്ല. കാരണം അന്നത് ആകസ്മികമായി സംഭവിച്ചതാണ്. അതുപോലെ തിരിയണമെന്നോ ഗാറ്റിങ്ങിന്റെ ഓഫ്സ്റ്റംപ് തെറിപ്പിക്കണമെന്നോ വിചാരിച്ചല്ല അന്നു ഞാന്‍ ആ പന്തെറിഞ്ഞത്. സാധാരണ പോലെ ഒരു ലെഗ് ബ്രേക്ക് എറിഞ്ഞു. പക്ഷേ, പന്തിന്റെ ഗതി എന്നെയും അദ്ഭുതപ്പെടുത്തി. ഒരു ലെഗ് സ്പിന്നറെന്ന നിലയില്‍ പിന്നീടുള്ള എന്റെ വളര്‍ച്ചയ്ക്ക് കരുത്തായതും ആ പന്താണ്’. വോണ്‍ പറഞ്ഞു.


Dont Miss: ക്യാന്‍സര്‍ ചികിത്സക്കിടെ രക്തം സ്വീകരിച്ച ഒമ്പതു വയസുകാരിയ്ക്ക് എച്ച്.ഐ.വി; മുഖ്യമന്ത്രിയ്ക്ക് ചെന്നിത്തലയുടെ കത്ത്


തന്റെ 48ാം പിറന്നാള്‍ ദിനത്തിലാണ് ക്രിക്കറ്റ് ലോകത്തിനു മുന്‍പില്‍ അത്ഭുത വിക്കറ്റിനെക്കുറിച്ച് വോണ്‍ മനസ്സ് തുറന്നത്. 1993ല്‍ ഓള്‍ ട്രാഫോഡില്‍ ഇംഗ്ലണ്ടിനെതിരായ ഒന്നാം ആഷസ് ടെസ്റ്റിനിടെയായിരുന്നു വോണിന്റെ അത്ഭുത ബോള്‍ പിറന്നത്. വെറും പതിനൊന്നു ടെസ്റ്റു മല്‍സരങ്ങള്‍ മാത്രം കളിച്ച വോണിന്റെ ആദ്യ ആഷസ് ടെസ്റ്റുമായിരുന്നു അത്.

 

 

 

Advertisement