ഷെയ്ന്‍-ജോബി ജോര്‍ജ്ജ് പ്രശ്‌നം പരിഹരിച്ചു; വെയ്ല്‍ പൂര്‍ത്തിയാക്കും, ഇനിയൊരു ചിത്രത്തിലേക്കുമില്ലെന്ന് ഷെയ്ന്‍
Shane Nigam
ഷെയ്ന്‍-ജോബി ജോര്‍ജ്ജ് പ്രശ്‌നം പരിഹരിച്ചു; വെയ്ല്‍ പൂര്‍ത്തിയാക്കും, ഇനിയൊരു ചിത്രത്തിലേക്കുമില്ലെന്ന് ഷെയ്ന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 23rd October 2019, 6:40 pm

കൊച്ചി: നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജും നടന്‍ ഷെയ്ന്‍ നിഗവും തമ്മിലുള്ള തര്‍ക്കം പരിഹരിച്ചു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റേയും അമ്മയുടേയും നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് പ്രശ്‌നം പരിഹരിച്ചത്.

പതിനാറാം തീയതി മുതല്‍ ജോബിയുടെ സിനിമയില്‍ ഷെയ്ന്‍ അഭിനയിക്കും. എന്നാല്‍ ജോബിയുടെ അടുത്ത സിനിമയില്‍ താന്‍ ഇനി അഭിനയിക്കില്ലെന്ന് ഷെയ്ന്‍ വ്യക്തമാക്കി.

കരാറനുസരിച്ചുള്ള 16 ലക്ഷംരൂപ ഉടനെ ഷെയ്‌നിന് ജോബി നല്‍കും.ഷെയ്‌നിന്റെ കുടുംബത്തെ അവഹേളിച്ചതില്‍ ജോബിജോര്‍ജ് മാപ്പ് പറയുകയും ചെയ്തു.

തനിക്കെതിരെ നിര്‍മ്മാതാവ് ജോബി ജോര്‍ജ് വധഭീഷണി മുഴക്കിയെന്ന് നടന്‍ ഷെയ്ന്‍ നിഗം ഇന്‍സ്റ്റഗ്രാം ലൈവിലൂടെ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.
ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന സിനിമയായ വെയിലില്‍ അഭിനയിക്കുകയായിരുന്നു ഷെയ്ന്‍. ഇതിനിടെയായിരുന്നു സംഭവം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന വെയില്‍ എന്ന ചിത്രവും മറ്റൊരു പടമായ കുര്‍ബാനിയും ഒരുമിച്ചാണ് ചിത്രീകരണം നടക്കുന്നത്. ഇരു ചിത്രങ്ങളിലുമായി മൂന്ന് ഗെറ്റപ്പിലാണ് താന്‍ വരുന്നതെന്നും വെയിലിനായി, മുന്നിലെ മുടി നീട്ടിയ ഒരു ഗെറ്റപ്പുണ്ടെന്നും എന്നാല്‍ കുര്‍ബാനിയില്‍ മറ്റൊരു ഗെറ്റപ്പ് വേണ്ടതിനാല്‍ പിന്നിലെ മുടി അല്‍പ്പം മാറ്റി. ഇതില്‍ തെറ്റിദ്ധരിച്ച് നിര്‍മ്മാതാവ് ജോബി, താന്‍ വെയില്‍ ഷൂട്ട് മുടക്കാനാണ് ഇത് ചെയ്തത് എന്ന് ആരോപിച്ച് തനിക്കെതിരെ വധ ഭീഷണി മുഴക്കിയെന്നാണ് ഷെയ്ന്‍ പറഞ്ഞത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ