എഡിറ്റര്‍
എഡിറ്റര്‍
ഉനൈസയ്യില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു
എഡിറ്റര്‍
Wednesday 1st November 2017 2:05pm

റിയാദ് :ബന്ധുക്കളെയും സുഹൃത്തുക്കളെയും കണ്ണീരിലാഴ്ത്തി ഷാന്‍ വിധിയ്ക്ക് കീഴടങ്ങി. സൗദി ഖസീമിലെ ഉനൈസയില്‍ വാഹന അപകടത്തില്‍ പെട്ട് കിംഗ് സൗദ് ആശുപത്രിയിലെ തീവ്ര പരിചണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ആലപ്പുഴ ജില്ലയിലെ ചുനക്കര അമ്പലവിള കിഴക്കേതില്‍ പരേതനായ ഷാജിയുടെ മകന്‍ ഷാന്‍ ഷാഹുല്‍ (20) ആണ് ഇന്നലെ രാവിലെ മരണപ്പെട്ടത്.

ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും സാധനങ്ങളുമായി ഹോം ഡെലിവറിക്കായി പോകവേ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ലാന്‍ഡ് ക്രൂയിസര്‍ വാഹനം ഇടിച്ചായിരുന്നു അപകടം. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ഷാന്‍ നാട്ടില്‍ നിന്ന് വന്നിട്ട് ഒരു മാസം തികഞ്ഞിട്ടില്ല.

മൃതദേഹം സൗദിയില്‍ തന്നെ സംസ്‌കരിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കള്‍. സലീന മാതാവും ഷനുജ സഹോദരിയുമാണ് . റിപ്പോര്‍ട്ട് :ഷിബു ഉസ്മാന്‍ ,റിയാദ് ബ്യുറോ

Advertisement