എഡിറ്റര്‍
എഡിറ്റര്‍
ഷാകിബ് അല്‍ ഹസന്‍ ടെസ്റ്റ് ക്രിക്കറ്റ് ഉപേക്ഷിക്കുന്നു
എഡിറ്റര്‍
Tuesday 12th September 2017 8:39pm


ധാക്ക: സമീപകാലത്ത് മികച്ച പ്രകടനമാണ് ബംഗ്ലാദേശ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ പുറത്തെടുക്കുന്നത്. ടെസ്റ്റിലും ഏകദിനത്തിലും കുട്ടിക്രിക്കറ്റിലും കൊമ്പന്മാരെ വരെ അട്ടിമറിച്ചാണ് ബംഗ്ലാ കടുവകളുടെ ജൈത്രയാത്ര. ഈ വിജയങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതാകട്ടെ ടീമിലെ സീനിയര്‍ താരവും ലോകത്തിലെ മികച്ച ഓള്‍ റൗണ്ടറുമായ ഷാകിബ് അല്‍ ഹസനും.


Also Read: നിയമം നടപ്പിലാക്കുന്നത് കാരുണ്യമില്ലായ്മയല്ല; റോഹിങ്ക്യകളെ നാടുകടത്തുന്നതിനെ ഐക്യരാഷ്ട്ര സഭയില്‍ ന്യായീകരിച്ച് കേന്ദ്രം


മികച്ച ഫോം തുടരുന്ന ബംഗ്ലാ ടീമിന് തിരിച്ചടിയായിരിക്കുകയാണ് ഷാകിബ് അല്‍ ഹസന്റെ ടെസ്റ്റില്‍ നിന്നുള്ള വിരമിക്കല്‍ വാര്‍ത്ത. വിരമിക്കല്‍ എന്നതു കേട്ട് ആശ്ചര്യപ്പെടണ്ട തന്റെ കരിയര്‍ അവസാനിപ്പിക്കാനല്ല ഈ ഇടംങ്കയ്യന്‍ ബൗളറുടെ തീരുമാനം, മറിച്ച് ആറുമാസത്തേക്കാണ് താരം കളിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.

ഇത് സംബന്ധിച്ച് താരത്തിന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന് അനുമതി നല്‍കി കഴിഞ്ഞു. ഏകദിനത്തിലും ട്വന്റി-20യിലും കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനാണ് ഷാക്കിബ് അല്‍ ഹസന്‍ ടെസ്റ്റ് ക്രിക്കറ്റ് താല്‍കാലികമായി ഉപേക്ഷിക്കുന്നത്.

താരത്തിന്റെ വിരമിക്കല്‍ തീരുമാനത്തോടെ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുളള ടെസ്റ്റ് ടീമില്‍ നിന്നും ഷാക്കിബിനെ ഒഴിവാക്കിയിട്ടുണ്ട്. ഏകദിന ടീമില്‍ മാത്രമായിരിക്കും ഇനി ആറ് മാസത്തേയ്ക്ക് ഷാക്കിബിന്റെ സേവനം ബംഗ്ലാദേശിന് ലഭ്യമാവുക.


Dont Miss: സുരേഷ് റെയ്‌ന സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; യാത്രക്കിടെ കാറിന്റെ ടയര്‍ ഊരിത്തെറിച്ചു


നേരത്തെ പത്തു വിക്കറ്റ് നേടി ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റില്‍ ബംഗ്ലാദേശിനെ ചരിത്ര വിജയത്തിലേക്കു നയിച്ചത് ഷാക്കിബ് അല്‍ ഹസന്റെ പ്രകടനമാണ്. ടെസ്റ്റ് കളിക്കുന്ന ഒമ്പത് രാജ്യങ്ങള്‍ക്കെതിരെയും അഞ്ചു വിക്കറ്റ് നേടുന്ന നാലാമത്തെ ബൗളര്‍ എന്ന നേട്ടവും ഷാക്കിബ് മത്സരത്തില്‍ സ്വന്തമാക്കിയിരുന്നു.

ഇതിനു പിന്നാലെയാണ് ടെസ്റ്റില്‍ നിന്ന് വിട്ടു നില്‍ക്കാനുള്ള താരത്തിന്റെ തീരുമാനം. നേരത്തെ ദക്ഷിണാഫ്രിക്കന്‍ താരം എ ബി ഡിവില്യയേഴ്‌സും ഇത്തരത്തില്‍ ടെസ്റ്റില്‍ നിന്ന് വിട്ടു നിന്നിരുന്നു.

Advertisement