എഡിറ്റര്‍
എഡിറ്റര്‍
ഷാജഹാന് ടി.പിയുടെ അനുഭവമുണ്ടാകുമോയെന്ന് ഭയക്കുന്നതായി ഭാര്യ കരോളിന്‍
എഡിറ്റര്‍
Saturday 8th April 2017 11:00am


തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മയുടെ സമരത്തിനെ പിന്തുണക്കാന്‍ ഡി.ജി.പി ഓഫീസിനു മുമ്പിലെത്തിയതിനെത്തുടര്‍ന്ന് ജയിലിലടക്കപ്പെട്ട കെഎം ഷാജഹാന് ടി.പി ചന്ദ്രശേഖരന്റെ അനുഭവമുണ്ടാവുമെന്ന് ഭയക്കുന്നതായി ഭാര്യ കരോളിന്‍. മാധ്യമം ദിനപത്രത്തോടാണ് കരോളിന്റെ പ്രതികരണം.


Also read വിനായകന് ദേശീയ അവാര്‍ഡ് നഷ്ടമായത് വോട്ടെടുപ്പില്‍; അവാര്‍ഡ് കൈവിട്ടത് രണ്ടു വോട്ടിന് 


ഷാജഹാന്‍ നടത്തിയത് അഴിമതിക്കെതിരായ പോരാട്ടമാണ്. ലാവ്‌ലിന്‍ കരാറിലെ അഴിമതിയെ കുറിച്ച് നിരന്തരം ഷാജഹാന്‍ സാംസാരിച്ചതാണ് പിണറായി വിജയന്റെ ശത്രുതക്ക് കാരണം. അത് ധാരാളം ശത്രുക്കളെ സൃഷ്ടിച്ചു. പൊലീസ് ഉദ്യോഗസ്ഥരും ശത്രുക്കളായി. ഷാജഹാന്‍ നടത്തിയതെല്ലാം ഒറ്റയാള്‍ പോരാട്ടമായിരുന്നെന്നും ജിഷ്ണുവിന്റെ അമ്മയുടെ വിങ്ങല്‍ ടി.വിയില്‍ കണ്ടപ്പോള്‍ ഷാജഹാന് സഹിക്കാനായില്ലെന്നും കരോളിന്‍ പറഞ്ഞു.

അങ്ങനെയാണ് രാവിലെ അവര്‍ക്കൊപ്പം ചേരാന്‍ വീട്ടില്‍ നിന്ന് പോയത്. ഷാജഹാന്റെ ഭാര്യയായതിനാല്‍ പാര്‍ട്ടിയുടെ പീഡനത്തിന് താനും ഇരയാകുന്നുണ്ടെന്നും കരാര്‍ ജീവനക്കാരിയായ തന്നെ പുകച്ച് പുറത്തു ചാടിക്കാന്‍ പാര്‍ട്ടി ശ്രമിക്കുന്നുണ്ടെന്നും കരോളിന്‍ പറഞ്ഞു.

പൊലീസ് ആസ്ഥാനത്ത് നിന്ന് അറസ്റ്റുചെയ്യപ്പെട്ട ഷാജഹാനെയും മറ്റു നാലുപേരെയും കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഇന്നലെ ഷാജഹാനെതിരെ പിണറായി പകവീട്ടുകയാണെന്ന ആരോപണവുമായി അദ്ദേഹത്തിന്റെ മാതാവ് തങ്കമ്മയും രംഗത്തെത്തിയിരുന്നു ഇതിന് പിന്നാലെയാണ് കരോളിന്റെയും പ്രതികരണം.

Advertisement