എഡിറ്റര്‍
എഡിറ്റര്‍
ഓക്കാനം വിടാതെ മുടിവിവാദം വീണ്ടും…
എഡിറ്റര്‍
Thursday 28th March 2013 11:45am

മുടിയുമായി ബന്ധപ്പെട്ട് ഉയരുന്ന ആത്മീയ വാണിഭത്തിന്റെ ധാര്‍മ്മിക പ്രശ്‌നങ്ങളൊന്നുമല്ല എസ്.കെ.എസ്.എസ്.എഫിനെ പ്രക്ഷോഭത്തിന്റെ പാതയിലേക്കെത്തിച്ചതെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ടെങ്കിലും വിഷയത്തില്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിലെ ചില അസാംഗത്യങ്ങള്‍ ചൂണ്ടിക്കാട്ടേണ്ടതുണ്ട്.


 

എസ്സേയിസ്  / മുഷ്താഖ് അലി

കാരന്തൂര്‍ മര്‍ക്കസില്‍ സൂക്ഷിക്കുന്ന പ്രവാചകന്റെതെന്ന് പറയപ്പെടുന്ന മുടിയുമായി ബന്ധപ്പെട്ട് എസ്.കെ.എസ്.എസ്.എഫ് വീണ്ടും പ്രക്ഷോഭവുമായി രംഗത്തെത്തിയത് മുസ് ലിം ലീഗിനും കോണ്‍ഗ്രസ്സിനും തലവേദനയാകുന്നു. ഒപ്പം വിഷയത്തെക്കുറിച്ചുള്ള ചര്‍ച്ച എങ്ങിനെയെങ്കിലും അവസാനിപ്പിച്ച് തടിയൂരാനുള്ള കാന്തപുരം വിഭാഗത്തിന്റെ ശ്രമം അട്ടിമറിക്കപ്പെടുകയും ചെയ്യുന്നു.

Ads By Google

മുടി വിവാദത്തില്‍ വടകര സ്വദേശി യു.സി അബു ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ സര്‍ക്കാര്‍ സമര്പ്പിച്ച സത്യവാങ്മൂലത്തെച്ചൊല്ലിയാണ് പുതിയ വിവാദങ്ങള്‍ ഉയര്‍ന്നത്.  ലീഗ് അനുകൂല സുന്നി പണ്ഡിത സഭയുടെ വിദ്യാര്‍ത്ഥി സംഘടനയാണ് എസ്.കെ.എസ്.എസ്.എഫ്. മുടിയുമായി ബന്ധപ്പെട്ട് ഉയരുന്ന ആത്മീയ വാണിഭത്തിന്റെ ധാര്‍മ്മിക പ്രശ്‌നങ്ങളൊന്നുമല്ല എസ്.കെ.എസ്.എസ്.എഫിനെ പ്രക്ഷോഭത്തിന്റെ പാതയിലേക്കെത്തിച്ചതെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ടെങ്കിലും വിഷയത്തില്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിലെ ചില അസാംഗത്യങ്ങള്‍ ചൂണ്ടിക്കാട്ടേണ്ടതുണ്ട്.

സര്‍ക്കാര്‍ സത്യവാങ്മൂലത്തിലെ വിവാദമായ പരാമര്‍ശങ്ങള്‍ ഇവയാണ്.

1.മുടി സൂക്ഷിക്കാന്‍ വേണ്ടി പള്ളി പണിയുന്നതിന് കാന്തപുരം പണപ്പിരിവ് നടത്തിയിട്ടില്ല.
2. മുടിയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയാല്‍ നാട്ടില്‍ ക്രമസമാധാനപ്രശ്‌നങ്ങളുണ്ടാകും.
3. മുടിയുടെ ആധികാരികത പരിശോധിക്കാന്‍ സര്‍ക്കാറിന് സംവിധാനങ്ങളില്ല.

വ്യാജ കേശം ഉപയോഗിച്ച് കാന്തപുരം പണപ്പിരിവ് നടത്തിയിയതായി സത്യവാങ്മൂലത്തില്‍ ചേര്‍ക്കണമെന്നാണ് ഇ.കെ വിഭാഗത്തിന്റെ ആവശ്യങ്ങളിലൊന്ന്. വ്യാജകേശം കേവല വിശ്വാസ പ്രശ്‌നമാണെന്ന സത്യവാങ്മൂലത്തിലെ പരാമര്‍ശം നീക്കണം. വ്യാജ കേശം സംബന്ധിച്ച് കാലഗണന നിര്‍ണ്ണയിക്കാന്‍ കാര്‍ബണ്‍ ഡേറ്റിങ് ഉള്‍പ്പെടെയുള്ള സംവിധാനമുണ്ടായിരിക്കെ മുടിയുടെ ആധികാരികത പരിശോധിക്കാന്‍ സര്‍ക്കാറിന് സംവിധാനങ്ങളില്ലെന്ന വാദം തെറ്റാണ്.  ഇതുസംബന്ധിച്ച അന്വേഷണം സര്‍ക്കാറിന്റെ പരിധിയില്‍ വരില്ലെന്ന സര്‍ക്കാര്‍ വാദം ശരിയല്ലെന്നും ഇ.കെ വിഭാഗം പറയുന്നു.

തിരുകേശപ്പള്ളിക്ക് ലീഗില്‍ നിന്ന് തുറന്ന പിന്തുണ കിട്ടേണ്ടതും കാന്തപുരത്തിന്റെ ആവശ്യമായിരുന്നു.

യു.എ.ഇയിലെ അഹമദ് ഖസ്‌റജി എന്ന മന്ത്രിയാണ് മുടി കാന്തപുരത്തിന് നല്‍കിയതെന്ന പ്രസ്താവന ശരിയല്ല. ഖസ്‌റജി ഒരിക്കലും മന്ത്രിയായിട്ടില്ല. ആത്മീയത്തട്ടിപ്പ് അന്വേഷിച്ചാല്‍ ക്രമസമാധാനം തകരുമെന്ന് പറയുന്നത് പൗരാവകാശ നിഷേധവും ഭരണഘടനാ വിരുദ്ധവുമാണ്. സംഭവത്തെകുറിച്ച് ഉന്നതതല അന്വേഷണം നടത്തണം  എന്നീ ആവിശ്യങ്ങളാണ് എസ്.കെ.എസ്.എസ്.എഫ് മുന്നോട്ടുവെയ്ക്കുന്നത്.

ഇത്രയും കാലം ഇ.കെ സുന്നികളുടെ പിന്തുണയോടെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ മുസ്ലിം ലീഗ് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പോടെയാണ് ഇതര മുസ്ലിം വിഭാഗങ്ങളേയും തങ്ങള്‍ക്കൊപ്പം കൂട്ടുന്നതിനായി ശ്രമം തുടങ്ങിയത്. ഇതേതുടര്‍ന്നാണ് കാന്തപുരത്തിനോട് ആഭിമുഖ്യം പ്രകടിപ്പിച്ചത്.

ഇത്രയും കാലം ഇടതുപക്ഷത്തിന്റെ വോട്ട് ബാങ്ക് എന്ന് കരുതിയിരുന്ന കാന്തപുരം വിഭാഗം ലീഗ് നേതാക്കളുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിത്തുടങ്ങുകയും ചെയ്തു. ലീഗിന് രാഷ്ട്രീയ നേട്ടവും കാന്തപുരത്തിന് സംഘടനാസ്ഥാപന നേട്ടവുമായിരുന്നു ഈ ബന്ധത്തിന്റെ കാതല്‍. ഒപ്പം അക്കാലത്ത് സംഘടനാ തലത്തില്‍ വന്‍ പ്രചാരണം ലഭിച്ച തിരുകേശപ്പള്ളിക്ക് ലീഗില്‍ നിന്ന് തുറന്ന പിന്തുണ കിട്ടേണ്ടതും കാന്തപുരത്തിന്റെ ആവശ്യമായിരുന്നു.

കാന്തപുരത്തിന്റെ സംഘടനാ പ്രവര്‍ത്തനങ്ങളെ ലീഗ് എതിര്‍ക്കില്ലെന്നും തിരിച്ച് ലീഗ് രാഷ്ട്രീയതാല്പ്പര്യങ്ങള്‍ക്ക് തങ്ങളും എതിര്‍ക്കില്ലെന്നുമുള്ള ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു സഖ്യം.
അടുത്ത പേജില്‍ തുടരുന്നു

Advertisement