നമ്പി നാരായണനായി മാധവന്‍, മാധ്യമപ്രവര്‍ത്തകരായി ഷാരൂഖും സൂര്യയും ?; ആകാംഷയോടെ ആരാധകര്‍
indian cinema
നമ്പി നാരായണനായി മാധവന്‍, മാധ്യമപ്രവര്‍ത്തകരായി ഷാരൂഖും സൂര്യയും ?; ആകാംഷയോടെ ആരാധകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 12th June 2020, 9:59 pm

ചെന്നൈ: ഐ.എസ്.ആര്‍.ഓ ചാരക്കേസില്‍ അന്യായമായി ശിക്ഷിക്കപ്പെട്ട നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന റോക്കറ്ററി ദി നമ്പി എഫ്ക്ട് എന്ന ചിത്രത്തില്‍ നിര്‍ണായക വേഷങ്ങളില്‍ ഷാരൂഖ് ഖാനും സൂര്യയുമെത്തുമെന്ന് റിപ്പോര്‍ട്ട്.

ആര്‍. മാധവന്‍ നായകനാകുന്ന ചിത്രത്തില്‍ അതിഥി വേഷത്തില്‍ ഷാരൂഖ് ഖാന്‍ എത്തുമെന്ന് ഒരു താരം പറഞ്ഞിരുന്നു. നമ്പി നാരായണനെ അഭിമുഖം ചെയ്യുന്ന ഒരു പ്രമുഖ മാധ്യമ പ്രവര്‍ത്തകനായിട്ടാവും താരം എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

തമിഴ്, ഹന്ദി, ഇംഗ്ലീഷ് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ തമിഴ് വേര്‍ഷനില്‍ സൂര്യയായിരിക്കും ഷാരുഖിന് പകരം അഭിനയിക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

നാലുവര്‍ഷമായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നതും മാധവന്‍ തന്നെയാണ്. ട്രൈ കളര്‍ ഫിലീസിന്റെ ബാനറില്‍ സരിത മാധവനും വര്‍ഗീസ് മൂലന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ വര്‍ഗീസ് മൂലനും വിജയ് മൂലന്‍ ടാക്കീസിന്റെ ബാനറില്‍ വിജയ് മൂലനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

നാല് വര്‍ഷത്തോളമായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രത്തിനായി മാധവന്‍ നടത്തിയ മേക്ക് ഓവറുകള്‍ വൈറലായിരുന്നു. സംവിധായകന്‍ പ്രജേഷ് സെന്‍ ചിത്രത്തിന്റെ കോ ഡയറക്ടറാണ്.

നമ്പി നാരായണന്റെ ജീവിതത്തിലെ ഏറ്റവും സംഭവാത്മകമായ 27 വയസ്സു മുതല്‍ 70 വയസ്സു വരെയുള്ള കാലഘട്ടമാണ് സിനിമയുടെ പ്രമേയം.
1994ലാണ് വ്യാജ ചാരക്കേസുമായി ബന്ധപ്പെട്ട് നമ്പി നാരായണനെ പൊലീസ് അറസ്റ്റു ചെയ്യുന്നത്. ചാരക്കേസും അതിനു പിന്നിലെ രഹസ്യങ്ങളും അനാവരണം ചെയ്യുന്നതായിരിക്കും റോക്കട്ട്രി ദ നമ്പി ഇഫക്ട് എന്ന് മാധവന്‍ നേരത്തെ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ