ദീവാനയിലെ ആ പഴയ ബൈക്ക് റൈഡ് ഓര്‍മിപ്പിച്ച്‌ ഷാരൂഖ് ഖാന്റെ ബിഎംഡബ്ല്യു റൈഡ്
Auto News
ദീവാനയിലെ ആ പഴയ ബൈക്ക് റൈഡ് ഓര്‍മിപ്പിച്ച്‌ ഷാരൂഖ് ഖാന്റെ ബിഎംഡബ്ല്യു റൈഡ്
ന്യൂസ് ഡെസ്‌ക്
Friday, 28th June 2019, 11:43 pm

സെലിബ്രിറ്റികളിലെ വാഹനപ്രേമം പലപ്പോഴും ഓട്ടോമൊബൈല്‍ മേഖലകളില്‍ വന്‍ ചര്‍ച്ചയാകാറുണ്ട്. ഇത്തവണ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാനാണ് ചര്‍ച്ച. താരത്തിന്റെ സിനിമാ ജീവിതം തുടങ്ങിയിട്ട് 27 വര്‍ഷം പിന്നിടുന്ന വേളയിലാണ് പുതിയ സംഭവവികാസങ്ങള്‍ അരങ്ങേറിയത്.

 

 

തന്റെ ആദ്യ ചിത്രമായ ‘ദീവാനാ’ യില്‍ താരം മോട്ടോര്‍സൈക്കിളിലാണ് പാട്ടുരംഗത്തില്‍ കടന്നുവരുന്നത്. ഇതേ ഗാനരംഗം പുന:ചിത്രീകരിച്ചിരിക്കുകയാണ് അദേഹം. പക്ഷെ ഒരു വ്യത്യാസം മാത്രം ആ പഴയ മോട്ടോര്‍സൈക്കിളിന് പകരം ബിഎംഡബ്ല്യു ജി 310ആര്‍ നേക്കഡ് സ്‌പോര്‍ട്‌സ് ബൈക്കിലാണെന്ന് മാത്രം.

തന്റെ വീടായ ‘മന്ന’ത്തിന്റെ മുമ്പിലൂടെ പതുക്കെ ബൈക്ക് ഓടിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ആ ഹിറ്റ് ഗാനവും. വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു. താരത്തിന് ഓടിച്ചുനോക്കുവാനായി ബിഎംഡബ്ല്യു മോട്ടൊറാഡ് കമ്പനി അയച്ചുനല്‍കിയ വേളയിലാണ് ഈ സംഭവങ്ങള്‍ അരങ്ങേറിയത്.