'നിങ്ങള്‍ സൂപ്പര്‍താരമായിരിക്കാം, പക്ഷേ അതിനര്‍ത്ഥം ഈനാട് മുഴുവന്‍ നിങ്ങളുടേതാണെന്നല്ല' ഷാരൂഖിനെ ശകാരിച്ച് മഹാരാഷ്ട്ര എം.എല്‍.സി
Daily News
'നിങ്ങള്‍ സൂപ്പര്‍താരമായിരിക്കാം, പക്ഷേ അതിനര്‍ത്ഥം ഈനാട് മുഴുവന്‍ നിങ്ങളുടേതാണെന്നല്ല' ഷാരൂഖിനെ ശകാരിച്ച് മഹാരാഷ്ട്ര എം.എല്‍.സി
ന്യൂസ് ഡെസ്‌ക്
Saturday, 11th November 2017, 2:15 pm

മുംബൈ: ബോളിവുഡ് താരം ഷാരൂഖാനെ ശകാരിച്ച് മഹാരാഷ്ട്ര എം.എല്‍.സി ജയന്ത് പട്ടേല്‍. പിറന്നാള്‍ ആഘോഷത്തിനായി ഷാരൂഖ് മഹാരാഷ്ട്രയിലെ അലിബാങ്ങില്‍ എത്തിയിരുന്നു. അവിടെയുണ്ടായ ചില പ്രശ്‌നങ്ങളാണ് ജയന്ത് പട്ടേലിന്റെ രോഷത്തിനു കാരണം.

നവംബര്‍ രണ്ടിന് പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ഷാരൂഖ് അലിബാങ്ങിലായിരുന്നു. ആലിയ ഭട്ട്, കത്രീന കൈഫ്, ഷാരൂഖിന്റെ ഭാര്യ ഗൗരി ഖാന്‍, മകള്‍ സുഹാന എന്നിവര്‍ക്കൊപ്പമായിരുന്നു ഷാരൂഖ് അലിബാങ്ങിലെത്തിയത്.

ഈ സമയത്ത് ജയന്ത് പാട്ടീലും അവിടെയെത്തിയിരുന്നു. അദ്ദേഹം ബോട്ടില്‍ റായിഗാഡിലെ വീട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു.


Also Read: നിര്‍ബന്ധിച്ച് ഇസ്‌ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിച്ചു, ലൈംഗിക അടിമയാക്കി സൗദിയിലേക്ക് കടത്തി: പരാതിയുമായി യുവതി ഹൈക്കോടതിയില്‍


എന്നാല്‍ ഷാരൂഖ് അവിടെയുണ്ടായിരുന്നതിനാല്‍ തീരത്ത് വലിയൊരു ആള്‍ക്കൂട്ടം തന്നെയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ജയന്ത് പട്ടേലിന് ബോട്ടില്‍ കയറാനായില്ല.

ഏറെ ബുദ്ധിമുട്ട് ബോട്ടില്‍ കയറിയ അദ്ദേഹം ബോട്ടില്‍ നിന്നും ഇറങ്ങാത്തതിന് ഷാരൂഖിനോട് രോഷംകൊള്ളുകയായിരുന്നു. ജയന്ത് പാട്ടീല്‍ ബോട്ടില്‍ നിന്നും ഇറങ്ങിയതിനു പിന്നാലെ ഷാരൂഖ് അതിലേക്ക് കയറുകയും ആരാധകകര്‍ കൈയ്യടിക്കുകയും ചെയ്തു.

ഇതോടെയാണ് എം.എല്‍.എ ഷാരൂഖിനെ ശകാരിച്ചത്. “നിങ്ങള്‍ സൂപ്പര്‍സ്റ്റാറായിരിക്കാം. അതിനര്‍ത്ഥം ഈ അലിബാങ് മുഴുവന്‍ നിങ്ങളുടേതാണ് എന്നല്ല.” എന്നായിരുന്നു എം.എല്‍.എയുടെ പരാമര്‍ശം.