എഡിറ്റര്‍
എഡിറ്റര്‍
വാടക ഗര്‍ഭപാത്രം വഴി ഷാറൂഖിന് ആണ്‍കുഞ്ഞ്: ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി
എഡിറ്റര്‍
Monday 17th June 2013 12:53am

sharukh-and-wife

മുംബൈ:  വാടക ഗര്‍ഭപാത്രത്തിലൂടെ ആണ്‍കുഞ്ഞ് പിറക്കാന്‍പോകുന്നുവെന്ന വാര്‍ത്തയെ തുടര്‍ന്ന് ബോളിവുഡ് നടന്‍ ഷാരൂഖ് ഖാനും ഭാര്യ ഗൗരിയും വിവാദത്തില്‍.

മിഡ്ഡേ പത്രമാണ് ഷാറൂഖ്, ഗൗരി ദമ്പതികള്‍ക്ക് വാടക ഗര്‍ഭപാത്രത്തിലൂടെ ആണ്‍കുഞ്ഞ് പിറക്കാന്‍പോകുന്ന വിവരം പുറത്തുവിട്ടത്. വാടക ഗര്‍ഭപാത്രത്തിലൂടെ മൂന്നാമത് ഒരു കുഞ്ഞിന് ജന്മം നല്‍കുക എന്നത് ഗൗരിയുടെ ആശയമാണെന്നും ജൂലൈ ആദ്യവാരത്തില്‍ കുഞ്ഞുപിറക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Ads By Google

വാര്‍ത്തയെ തുടര്‍ന്ന് അന്വേഷണം ആവശ്യപ്പെട്ട് റേഡിയോളജി സ്റ്റുകളുടെ സംഘടനയായ ഇന്ത്യന്‍ റേഡിയോളജിക്കല്‍ ആന്‍ഡ് ഇമാജിങ് അസോസിയേഷന്‍ (ഇറിയ) രംഗത്തെത്തി.

ഇറിയയുടെ പരാതിയെ തുടര്‍ന്ന് അന്വേഷണം തുടങ്ങിയതായി ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു.  ഗര്‍ഭപാത്രത്തില്‍ പിറവിയെടുക്കുന്ന കുഞ്ഞിന്റെ ലിംഗനിര്‍ണയം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇറിയ രംഗത്തത്തെിയത്.

തുടര്‍ന്ന് സംഭവത്തെ കുറിച്ച്  അന്വേഷണം ആവശ്യപ്പെട്ട് മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് മന്ത്രിക്കും വകുപ്പു സെക്രട്ടറിക്കും സംഘടന അപേക്ഷ നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്തെ സ്ത്രീപുരുഷ അനുപാതം ആശങ്കാജനകമായതിനെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ റേഡിയോളജിസ്റ്റുകള്‍ നിരീക്ഷണത്തിലാണ്.

15കാരന്‍ ആര്യന്‍, 13കാരി സുഹാന എന്നിവരാണ് ഷാറൂഖിന്റെ മക്കള്‍. 22 വര്‍ഷം മുമ്പാണ് ഷാറൂഖ് ഖാന്‍ ഗൗരിയെ വിവാഹം ചെയ്തത്. ബോളിവുഡിലെ ആമിര്‍ ഖാന്‍-കിരണ്‍ റാവു,

സല്‍മാന്‍ ഖാന്റെ സഹോദരന്‍ സൊഹൈല്‍ ഖാന്‍-സീമ ദമ്പതികളുടെ കുട്ടികളും വാടക ഗര്‍ഭപാത്രത്തിലൂടെയാണ് ജനിച്ചത്.

Advertisement