| Tuesday, 31st January 2012, 12:39 pm

അടിച്ചുഫിറ്റായി തല്ലുണ്ടാക്കി ഷാരൂഖ് സഞ്ജയ്ദത്തിന്റെ പാര്‍ട്ടി കുളമാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബോളിവുഡ് സിനിമയിലെ ഷാരൂഖിന്റെ ആക്ഷന്‍ രംഗങ്ങള്‍ കണ്ട് കയ്യടിച്ചവരാണ് നമ്മള്‍. അതേ ഷാരൂഖ് സിനിമയ്ക്ക് പുറത്ത് ഒരാളെ തല്ലിയെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. ശാന്തനും തമാശക്കാരനുമായ ഷാരൂഖിന് ഒരാളെ തല്ലാനാകുമോ എന്നാവും ചോദ്യം. എന്നാല്‍ ഷാരൂഖ് നിയന്ത്രണം വിട്ടുവെന്നാണ് ബോളിവുഡില്‍ നിന്നുള്ള  വാര്‍ത്ത.

ഒരു കാലത്ത് ഭയങ്കര സുഹത്തുക്കളായിരുന്ന ഷാരൂഖും പ്രശസ്ത നൃത്തസംവിധായിക ഫറാഖാന്റെ ഭര്‍ത്താവും തമ്മിലായിരുന്നു അടിപിടി. കഴിഞ്ഞദിവസം നടന്ന ഫിലിംഫെയര്‍ അവാര്‍ഡ് ചടങ്ങിന് ശേഷമായിരുന്നു സംഭവം. അവാര്‍ഡ് നിശയ്ക്കുശേഷം ” അഗ്നിപഥിന്റെ വിജയത്തിനായി സഞ്ജയ് ദത്ത് ഒരുക്കിയ പാര്‍ട്ടിക്കിടെയാണ് ഷാരൂഖിന്റെ ഞെട്ടിക്കുന്ന പ്രകടനം.

ഇന്ന് പുലര്‍ച്ചെ 4.30നാണ് ഷാരൂഖ് ഖാന്‍ മൂന്ന് അംഗരക്ഷകരുമായി സഞ്ജയിന്റെ പാര്‍ട്ടിക്ക് എത്തിയത്. മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നു ഷാരൂഖെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്.

ഷാരൂഖ് വരുമ്പോള്‍ ഫറായുടെ ഭര്‍ത്താവ് ശിരിഷ് കുന്ദര്‍ നില്പുണ്ടായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെ ഷാരൂഖ് ശിരിഷിന്റെ മുതുകില്‍ തല കൊണ്ട് ഇടിക്കുയായിരുന്നു. അതിനു ശേഷം ശിരിഷിന്റെ മുഖത്ത്  ഒന്ന് പൊട്ടിക്കുകയും ചെയ്തു. അപ്രതീക്ഷിതമായ ആക്രമണം ശിരീഷ് അമ്പരപ്പോടെ നോക്കിനിന്നു.

എന്താണ് സംഭവിച്ചതെന്ന് ചിന്തിക്കാന്‍ ശിരീഷിന് സമയം നല്‍കാതെ ഷാരൂഖ് അദ്ദേഹത്തെ തറയിലേക്ക് തള്ളിയിട്ട് തലയില്‍പിടിച്ച് വലിച്ചിഴക്കുകയും ചെയ്തു. ഇതിനിടെ,   ഓറസ് ഉടമ ബാബ ദെവന്‍ വന്ന്  ഷാരൂഖിനെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഒടുവില്‍  സഞ്ജയ് ദത്ത് ഇടപെട്ടാണ്  ഷാരൂഖിനെ പിടിച്ചുമാറ്റിയത്. ഇതിനിടയില്‍ ഷാരൂഖിന് ഒരടി ദത്ത് കൊടുത്തതായും പറയുന്നുണ്ട്. അടികൊണ്ട ഉടന്‍ തന്നെ ശിരിഷ് സ്ഥലം വിട്ടു.

ഷാരൂഖിനെ പ്രകോപിപ്പിച്ചത് എന്താണെന്ന് ആര്‍ക്കും മനസിലായിട്ടില്ല. അതിനിടെ, റാ വണ്‍ റിലീസായ സമയത്ത് ശിരീഷ് അതിനെ മോശമായി പരാമര്‍ശിച്ചതാണ് കിംഗ് ഖാനെ പ്രകോപിപ്പിച്ചതെന്ന് പറയുന്നുണ്ട്. പ്രിയങ്കാ ചോപ്രയുമായുള്ള ഷാരൂഖിന്റെ ബന്ധത്തെ ശിരീഷ് മോശമായി പരാമര്‍ശിച്ചതാണ് കലഹത്തിനിടയാക്കിയതെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഷാരൂഖിനെയും പ്രിയങ്കയെയും കുറിച്ച് അപവാദം പറയേണ്ട ആവശ്യം ശിരീഷിനില്ലെന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറയുന്നത്.

അതേസമയം ഷാരൂഖില്‍ നിന്ന് ഇത്തരമൊരു പ്രതികരണം പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ഫറാ പറഞ്ഞത്. ” ഒരു പ്രശ്‌നം അവസാനിപ്പിക്കാനുള്ള ഏറ്റവും മോശമായ വഴിയാണ് അടിപിടി. ഒന്നു കൊടുത്താല്‍ രണ്ട് തിരിച്ചു കിട്ടും. അങ്ങനെ അത് തുടരും” ഈ വാക്കുകള്‍ പറഞ്ഞ ഷാരൂഖ് തന്നെ അത് പ്രവര്‍ത്തിച്ചതില്‍ തനിക്ക് വിഷമം ഉണ്ടെന്നും ഫറാ പറഞ്ഞു.

Kerala News In English

Latest Stories

We use cookies to give you the best possible experience. Learn more