ഈ കൊച്ചുസ്താദിന്റെ ദുആ അടിപൊളി ദുആ ആണല്ലോ; ഷെഫീക്കിന്റെ സന്തോഷം ടീസര്‍
Film News
ഈ കൊച്ചുസ്താദിന്റെ ദുആ അടിപൊളി ദുആ ആണല്ലോ; ഷെഫീക്കിന്റെ സന്തോഷം ടീസര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 14th November 2022, 8:06 pm

ഉണ്ണി മുകുന്ദന്‍ നായകനാവുന്ന ഷെഫീക്കിന്റെ സന്തോഷത്തിന്റെ ടീസര്‍ പുറത്ത്. ഒരു വീട്ടിലേക്ക് ഉസ്താദിനെ വിളിപ്പിച്ച്  ദുആ(പ്രാര്‍ത്ഥന) നടത്തുന്നതാണ് ടീസറില്‍ കാണുന്നത്. വീട്ടിലെത്തിയിരിക്കുന്ന നാട്ടുകാരേയും ബന്ധുക്കളേയും ഇവരുടെ ഒപ്പം നില്‍ക്കുന്ന ഉണ്ണി മുകുന്ദനേയും ബാലയേയും കാണാം.

നവാഗതനായ അനൂപ് പന്തളമാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മേപ്പടിയാനു ശേഷം ഉണ്ണി മുകുന്ദന്‍ നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ഷെഫീക്കിന്റെ സന്തോഷം. ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറിലാണ് നിര്‍മാണം.

പാറത്തോട് എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നുള്ള പ്രവാസിയായ ഷെഫീഖ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്.

മനോജ് കെ. ജയന്‍, ദിവ്യ പിള്ള, ബാല, ആത്മീയ രാജന്‍, അരുണ്‍ ശങ്കരന്‍ പാവുമ്പ, ഷഹീന്‍ സിദ്ദിഖ്, മിഥുന്‍ രമേശ്, സ്മിനു സിജോ, കൃഷ്ണ പ്രസാദ്, ജോര്‍ഡി പൂഞ്ഞാര്‍, അനീഷ് രവി, ഗീതി സംഗീത, ഉണ്ണി നായര്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. നവംബര്‍ 25ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

ഷാന്‍ റഹ്മാന്‍ ആണ് സംഗീത സംവിധാനം. രഞ്ജിന്‍ രാജ് പശ്ചാത്തല സംഗീതം ഒരുക്കുന്നു. എല്‍ദോ ഐസക് ഛായാഗ്രഹണവും നൗഫല്‍ അബ്ദുള്ള എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ലൈന്‍ പ്രൊഡ്യൂസര്‍- വിനോദ് മംഗലത്ത്, മേക്കപ്പ്- അരുണ്‍ ആയൂര്‍, വസ്ത്രാലങ്കാരം- അരുണ്‍ മനോഹര്‍, സ്റ്റില്‍സ്- അജി മസ്‌ക്കറ്റ്, അസോസിയേറ്റ് ഡയറക്ടര്‍- രാജേഷ് കെ. രാജന്‍. പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ്- വിപിന്‍ കുമാര്‍. ഡിസ്ട്രിബ്യൂഷന്‍- ഗുഡ് വില്‍ എന്റെര്‍റ്റൈന്മെന്റ്‌സ്. പ്രൊഡക്ഷന്‍ ഡിസൈനര്‍- ശ്യാം കാര്‍ത്തികേയന്‍.

Content Highlight: shafeekkinte santhoshan teaser